സംഗക്കാര അഞ്ച് റണ്‍സിന് പുറത്ത്; 183ന് ലങ്കന്‍ കോട്ട തകര്‍ന്നു

ബുധന്‍, 12 ഓഗസ്റ്റ് 2015 (15:16 IST)
ഇതിഹാസതാരം കുമാർ സംഗക്കാരയുടെ വിടവാങ്ങൽ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ ശ്രീലങ്ക ഇന്ത്യന്‍ സ്‌പിന്നര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നു തരിപ്പണമായി. ആര്‍ അശ്വിന്‍ ആറ് വിക്കറ്റുമായി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ലങ്കയുടെ ആദ്യ ഇന്നിംഗ്‌സ് 183 ല്‍ അവസാനിച്ചു.  സംഗക്കാരയ്‌ക്ക് അഞ്ച് റണ്‍സ് മാത്രമെ എടുക്കാന്‍ മാത്രമെ കഴിഞ്ഞുള്ളു. ഇന്ത്യ ബാറ്റിം ആരംഭിച്ചു. ലോകേഷ് രാഹുലും ഷിക്കര്‍ ധവാനുമാണ് ക്രീസില്‍.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്കയ്‌ക്ക് തകര്‍ച്ചയായിരുന്നു തുടക്കം മുതല്‍. ദിമുത് കരുണരത്‌ന (9), കുശാല്‍ സില്‍വ (5), ലഹിരു തിരുമാനെ (13), കുമാർ സംഗക്കാര (5), എയ്‌ഞ്‌ജലോ മാത്യൂസ് (64), ജെഹന്‍ മുബാറക്ക് (0), ദിനേഷ് ചാന്‍ഡിമല്‍ (59), ധമിക പ്രസാദ് (0), രംഗന ഹെറാത്ത് (23), തരിന്ദു കുശാല്‍ (0), നുവാന്‍ പ്രദീപ് (0) എന്നിവരാണ് ലങ്കയുടെ സ്‌കോറര്‍മാര്‍.

 60 റണ്‍സിന് അഞ്ചുവിക്കറ്റ് എന്ന അവസ്ഥയില്‍ നിന്ന് ലങ്കയെ രക്ഷിച്ചത് മാത്യൂസും ചാന്‍ഡിമലും ചേര്‍ന്നാണ്. 6 വിക്കറ്റ് നേടിയ ആര്‍ അശ്വിനാണ് ലങ്കയുടെ അന്തകനായത്. ഇഷാന്ത് ശര്‍മ്മയും വരുണ്‍ ആരോണും ഒരോ വിക്കറ്റ് വീതം നേടി. അമിത് മിശ്ര രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ടെസ്‌റ്റിലേക്ക് തിരിച്ചുവരവ് നടത്തിയ ഹര്‍ഭജന്‍ സിംഗിന് വിക്കറ്റൊന്നും ലഭിച്ചില്ല.

വെബ്ദുനിയ വായിക്കുക