കോഹ്‌ലിയുടെ ആ തീരുമാനം തിരിച്ചടിയാകും ?; റായിഡുവിന് ശിക്ഷ നേരിടേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്

Webdunia
തിങ്കള്‍, 21 ജനുവരി 2019 (20:36 IST)
ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തില്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി സ്വീകരിച്ച തീരുമാനം
അമ്പാട്ടി റായിഡുവിന് തിരിച്ചടിയാകുമെന്ന് റിപ്പോര്‍ട്ട്.

മത്സരത്തിനിടെ രണ്ട് ഓവറിന് ശേഷം ശാരീരക അസ്വസ്ഥത മൂലം പേസ് ബോളര്‍ മുഹമ്മദ് ഷമി ഓവര്‍ പൂര്‍ത്തിയാക്കാതെ ഗ്രൌണ്ട് വിട്ടിരുന്നു. ഈ ഓവര്‍ അവസാനിപ്പിക്കാന്‍ കോഹ്‌ലി പന്ത് നല്‍കിയത് റായിഡുവിനാണ്.

റായിഡു മൂന്നു റണ്‍സ് മാത്രം നല്‍കി ഓവര്‍ അവസാനിപ്പിച്ചുവെങ്കിലും വലങ്കയ്യന്‍ ഓഫ് ബ്രേക്ക് ബൗളിംഗിലെ ആക്ഷനാണ് താരത്തിന് വിനയായിരിക്കുന്നത്. അനുവദിക്കപ്പെട്ട ആക്ഷനല്ലാത്തതിനാല്‍ ഐ.സി.സി പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

പരിശോധനയില്‍ റായിഡു പരാജയപ്പെട്ടാല്‍ ശിക്ഷയുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, വിഷയത്തില്‍ പ്രതികരിക്കാന്‍ കോഹ്‌ലി ഇതുവരെ തയ്യാറായിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article