അന്താരാഷ്ട്ര ക്രിക്കറ്റിലെ അഞ്ഞൂറാം മത്സരത്തിൽ സെഞ്ചുറി, ഒപ്പം ഒരുപിടി നേട്ടങ്ങളുമായി കിംഗ് കോലി

Webdunia
ശനി, 22 ജൂലൈ 2023 (09:44 IST)
വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 438 റണ്‍സിന് പുറത്ത്. രണ്ടാം ദിനം 4 വിക്കറ്റിന് 288 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയെ വിരാട് കോലിയുടെ സെഞ്ചുറി പ്രകടനമാണ് മികച്ച നിലയിലെത്തിച്ചത്. 206 പന്തില്‍ 121 റണ്‍സെടുത്ത താരം നീണ്ട അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ടെസ്റ്റ് ക്രിക്കറ്റില്‍ വിദേശത്ത് സെഞ്ചുറി സ്വന്തമാക്കിയത്. തന്റെ അഞ്ഞൂറാമത് അന്താരാഷ്ട്ര മത്സരത്തിലാണ് കോലിയുടെ നേട്ടം.
 
വെസ്റ്റിന്‍ഡീസിനെതിരെ സെഞ്ചുറി സ്വന്തമാക്കിയതോടെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികളുള്ള താരങ്ങളുടെ പട്ടികയില്‍ ഇതിഹാസതാരം ഡോണ്‍ ബ്രാഡ്മാനോടൊപ്പമെത്താന്‍ കോലിയ്ക്ക് സാധിച്ചു. നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് സജീവമായി കളിക്കുന്ന താരങ്ങളില്‍ ഇംഗ്ലണ്ട് താരം ജോ റൂട്ട്, ഓസീസ് താരം സ്റ്റീവ് സ്മിത്ത് എന്നിവരാണ് കോലിയ്ക്ക് മുന്നിലുള്ളത്. ജോ റൂട്ടിന് 30 സെഞ്ചുറികളും സ്റ്റീവ് സ്മിത്തിന് 32 സെഞ്ചുറികളുമാണ് ടെസ്റ്റില്‍ ഉള്ളത്.
 
ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികള്‍ സ്വന്തമാക്കിയ താരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ ഇതിഹാസതാരമായ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഒന്നാമതുള്ളത്. 51 സെഞ്ചുറികളാണ് സച്ചിന്റെ പേരിലുള്ളത്. 45 സെഞ്ചുറികളുമായി മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ജാക്ക് കാലിസ്, 41 സെഞ്ചുറികളുമായി മുന്‍ ഓസീസ് താരം റിക്കി പോണ്ടിംഗ്,38 സെഞ്ചുറികളുമായി മുന്‍ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാര എന്നിവരാണ് പട്ടികയില്‍ രണ്ട് മുതൽ നാലാം സ്ഥാനത്തുള്ളത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article