ഏകദിനത്തിൽ 14,000 റൺസ്, കോലിയ്ക്ക് വേണ്ടത് 152 റൺസ് മാത്രം, സച്ചിനൊപ്പം എലൈറ്റ് ക്ലബിലെത്താൻ അവസരം

അഭിറാം മനോഹർ
വെള്ളി, 2 ഓഗസ്റ്റ് 2024 (10:39 IST)
2023ലെ ലോകകപ്പ് ഫൈനല്‍ തോല്‍വിക്ക് ശേഷം ഏകദിന ക്രിക്കറ്റിലേക്ക് തിരിച്ചെത്തുമ്പോള്‍ വിരാട് കോലിയ്ക്ക് ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടങ്ങുന്ന എലൈറ്റ് ക്ലബിലെത്താന്‍ അവസരം. 3 മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ 152 റണ്‍സ് കണ്ടെത്താന്‍ സാധിച്ചാല്‍ ഏകദിന ക്രിക്കറ്റില്‍ 14,000 റണ്‍സെന്ന നാഴികകല്ലിലെത്താന്‍ കോലിയ്ക്ക് സാധിക്കും.

നിലവില്‍ 13,848 റണ്‍സുമായി ഏകദിനത്തിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് കോലി. 18,426 റണ്‍സുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഒന്നാമതുള്ള പട്ടികയില്‍ 14,234 റണ്‍സുമായി മുന്‍ ശ്രീലങ്കന്‍ നായകനായ കുമാര്‍ സങ്കക്കാരയാണ് രണ്ടാം സ്ഥാനത്തുള്ളത്. കഴിഞ്ഞ വര്‍ഷം ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന സച്ചിന്റെ റെക്കോര്‍ഡ് നേട്ടം കോലി മറികടന്നിരുന്നു. 14,000 റണ്‍സ് ക്ലനിലെത്താന്‍ സാധിച്ചാല്‍ ഏറ്റവും വേഗത്തില്‍ 14,000 ഏകദിന റണ്‍സുകള്‍ നേടിയ താരമെന്ന നേട്ടം കോലിയ്ക്ക് സ്വന്തമാകും. 280 ഇന്നിങ്ങ്‌സുകള്‍ മാത്രമാണ് നിലവില്‍ കോലി കളിച്ചിട്ടുള്ളത്. സച്ചിന്‍ 250 ഇന്നിങ്ങ്‌സുകളില്‍ നിന്നും കുമാര്‍ സംഗക്കാര 378 ഇന്നിങ്ങ്‌സുകളില്‍ നിന്നും ആയിരുന്നു 14,000 റണ്‍സ് ക്ലബിലെത്തിയത്.
 
 നിലവില്‍ 292 ഏകദിനങ്ങളില്‍ നിന്നും 58.67 റണ്‍സ് ശരാശരിയിലാണ് കോലി 13,848 റണ്‍സ് നേടിയിട്ടുള്ളത്. 50 സെഞ്ചുറികളും 72 അര്‍ധ സെഞ്ചുറികളും കോലിയുടെ പേരിലുണ്ട്. 183 റണ്‍സാണ് ഏകദിനത്തില്‍ കോലിയുടെ ഉയര്‍ന്ന സ്‌കോര്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article