മൂന്നാം ടെസ്റ്റിലും കോലി കളിക്കില്ലെ ?, ടീം പ്രഖ്യാപനത്തിൽ അനിശ്ചിതത്വം തുടരുന്നു

അഭിറാം മനോഹർ

ചൊവ്വ, 6 ഫെബ്രുവരി 2024 (14:34 IST)
ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും സൂപ്പര്‍ താരം വിരാട് കോലി കളിക്കില്ലെന്ന് റിപ്പോര്‍ട്ട്. വ്യക്തിഗത കാരണങ്ങള്‍ ചൂണ്ടികാണിച്ച് ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും താരം മാറിനിന്നിരുന്നു. എന്നാല്‍ മൂന്നാം ടെസ്റ്റ് അടുക്കുന്ന സാഹചര്യത്തിലും മത്സരത്തില്‍ കോലിയുടെ സാന്നിധ്യമുണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
 
എന്ത് കാരണത്താലാണ് കോലി ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്നും മാറിനിന്നതെന്ന് വ്യക്തമല്ല. കോലിയുടെ സ്വകാര്യതയെ മാനിക്കണമെന്നും അഭ്യൂഹങ്ങള്‍ പ്രചരിക്കരുതെന്നും കഴിഞ്ഞ ദിവസം ബിസിസിഐ അഭ്യര്‍ഥിച്ചിരുന്നു. അതേസമയം വിരാട് കോലിയ്ക്കും അനുഷ്‌കയ്ക്കും രണ്ടാമതൊരു കുഞ്ഞ് ജനിക്കാന്‍ പോകുകയാണെന്ന് കോലിയുടെ ഉറ്റ സുഹൃത്തായ എ ബി ഡിവില്ലിയേഴ്‌സ് വ്യക്തമാക്കി. കോലിയ്ക്ക് പകരം ടീമിലെത്തിയ രജത് പാട്ടീദാറിന് ഇതുവരെയും ടീമിനായി മികച്ച പ്രകടനം നടത്താനായിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍