വിശാഖപട്ടണത്ത് ടീം ഇന്ത്യയെ വിജയിപ്പിച്ചത് ഡിആർഎസ്, കടുത്ത ആരോപണവുമായി ബെൻ സ്റ്റോക്സ്

അഭിറാം മനോഹർ

തിങ്കള്‍, 5 ഫെബ്രുവരി 2024 (18:18 IST)
രണ്ടാം ടെസ്റ്റില്‍ ഇന്ത്യയോടേറ്റ പരാജയത്തിന് കാരണം ഡിആര്‍എസ്സിലെ പിഴവെന്ന ആരോപണവുമായി ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സ്. രണ്ടാം ഇന്നിങ്ങ്‌സില്‍ ഉംഗ്ലണ്ട് ബാറ്റര്‍ സാക് ക്രോളിയെ കുല്‍ദീപ് യാദവ് പുറത്താക്കിയതില്‍ ഡിആര്‍എസ് പിഴവ് സംഭവിച്ചതായാണ് ബെന്‍ സ്‌റ്റോക്‌സിന്റെ ആരോപണം. ചിലപ്പോഴെല്ലാം സാങ്കേതിക വിദ്യയ്ക്കും വീഴ്ച സംഭവിക്കുമെന്ന് സ്‌റ്റോക്‌സ് വിശാഖപട്ടണം ടെസ്റ്റിന് പിന്നാലെ പറഞ്ഞു.
 
ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്ങ്‌സിലെ ടോപ് സ്‌കോററായിരുന്ന സാക് ക്രോളി മത്സരത്തിലെ 42മത് ഓവറിലെ അവസാന പന്തിലാണ് കുല്‍ദീപിന്റെ പന്തില്‍ താരം ലെഗ് ബിഫോറായി പുറത്തായത്. സാക് ക്രോളി പുറത്തായതിന് പിന്നാലെ തൊട്ടടുത്ത പന്തില്‍ ജോണി ബെയര്‍സ്‌റ്റോ കൂടി മടങ്ങിയതോടെയാണ് മത്സരത്തില്‍ ഇന്ത്യ പിടിമുറുക്കിയത്. വിജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 11ന് ഒപ്പമെത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചു. ഇംഗ്ലണ്ടിന്റെ 9 വിക്കറ്റുകള്‍ പിഴുത ജസ്പ്രീത് ബുമ്രയാണ് മത്സരത്തിലെ താരം. പരമ്പരയിലെ മൂന്നാം മത്സരം ഫെബ്രുവരി 15ന് രാജ്‌കോട്ടിലാണ് നടക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍