ടെസ്റ്റിൽ സ്ഥിരാംഗമായ ഒരാൾക്ക് അവസരം നൽകുന്നതിൽ അന്യായമില്ല: രാഹുലിന് പിന്തുണയുമായി ഗവാസ്കർ

തിങ്കള്‍, 13 ഫെബ്രുവരി 2023 (17:58 IST)
ഇന്ത്യൻ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ കെ എൽ രാഹുൽ ഓസ്ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റിൽ പരാജയപ്പെട്ടതിനെ തുടർന്ന വൻ വിമർശനമാണ് ഏറ്റുവാങ്ങുന്നത്. മുൻ താരമായ വെങ്കിടേഷ് പ്രസാദ് അതിരൂക്ഷമായാണ് രാഹുലിനെ ടീമിൽ ഉൾപ്പെടുത്തിയതിനെതിരെ പ്രതികരിച്ചത്.
 
ഫോം ഔട്ടായിട്ടും രാഹുൽ ടീമിൽ നിൽക്കുന്നതിൻ്റെ കാരണം പ്രകടനമികവല്ലെന്നും വേണ്ടപ്പെട്ടവനായത് കാരണമാണെന്നും പ്രസാദ് പറഞ്ഞിരുന്നു. എന്നാൽ ഈ വിഷയത്തിൽ കെ എൽ രാഹുലിന് പിന്തുണ നൽകിയിരിക്കുകയാണ് ഇതിഹാസതാരമായ സുനിൽ ഗവാസ്കർ. രണ്ടാം ടെസ്റ്റിലും കെ എൽ രാഹുൽ തന്നെ കളിക്കുമെന്ന പ്രതീക്ഷയും ഗവാസ്കർ പങ്കുവെച്ചു.
 
ശുഭ്മാൻ ഗിൽ ബെഞ്ചിലിരിക്കെ കെ എൽ രാഹുലിനെ കളിപ്പിക്കുക എന്നത് വെല്ലുവിളിയുള്ള തീരുമാനമാണ്. അക്സർ പട്ടേൽ മികവോടെ ബാറ്റ് ചെയ്യുന്നത് നമ്മൾ കണ്ടു. അവസരങ്ങൾ കാത്ത് മികച്ച താരങ്ങൾ ടീമിലുണ്ട്. എങ്കിലും അടുത്ത ടെസ്റ്റിൽ രാഹുൽ തന്നെ കളിക്കുമെന്നാണ് പ്രതീക്ഷ.ടെസ്റ്റ് ടീമിലെ സ്ഥിരാംഗമായ ഒരാൾക്ക് അവസരം വീണ്ടും നൽകുന്നതിൽ അന്യായമുണ്ടെന്ന് കരുതുന്നില്ല. ഗവാസ്കർ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍