ഒന്നാം ടെസ്റ്റിലെ തോൽവിക്ക് പിന്നാലെ ഇന്ത്യക്ക് അടുത്ത തിരിച്ചടി; ജഡേജയും രാഹുലും പുറത്ത്

രേണുക വേണു
തിങ്കള്‍, 29 ജനുവരി 2024 (17:31 IST)
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ തോറ്റതിനു പിന്നാലെ ഇന്ത്യക്ക് മറ്റൊരു തിരിച്ചടി. മുതിർന്ന താരങ്ങളായ കെ.എൽ.രാഹുലും രവീന്ദ്ര ജഡേജയും രണ്ടാം ടെസ്റ്റിനുള്ള ടീമിൽ നിന്ന് പുറത്ത്. പരുക്കിനെ തുടർന്നാണ് ഇരുവർക്കും രണ്ടാം ടെസ്റ്റ് കളിക്കാൻ സാധിക്കാത്തത്. ഇവർക്ക് പകരക്കാരായി മധ്യനിര ബാറ്റർ സർഫ്രാസ് ഖാൻ, ഇടംകൈയൻ സ്പിന്നർ സൗരഭ് കുമാർ, ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദർ എന്നിവരെ ടീമിൽ ഉൾപ്പെടുത്തി. 
 
ഹൈദരബാദിൽ നടന്ന ഒന്നാം ടെസ്റ്റിനിടെയാണ് ഇരുവർക്കും പരുക്കേറ്റത്. ഇരുവർക്കും മൂന്നാം ടെസ്റ്റ് കളിക്കാൻ സാധിക്കുമോ എന്ന കാര്യത്തിലും സംശയമുണ്ട്. ഫെബ്രുവരി രണ്ടിന് വിശാഖപട്ടണത്താണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുക. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article