അഞ്ചാം സ്ഥാനത്ത് കെഎൽ രാഹുൽ, ഓൾറൗണ്ടറായി ഹാർദ്ദിക് പാണ്ഡ്യയും കളിക്കട്ടെ, ഇന്ത്യൻ ടീം ചരിത്രം കുറിക്കുമെന്ന് മഞ്ചരേക്കർ
അതേസമയം ടി20 ലോകകപ്പിൽ നാലാമനായി യുവതാരം ശ്രേയസ് അയ്യരേയും ഓൾറൗണ്ടാറായി ഹാർദ്ദിക് പാണ്ഡ്യയേയും കളിപ്പിക്കുകയാണെങ്കിൽ ചരിത്രം പിറക്കുമെന്നും മഞ്ജരേക്കർ പറഞ്ഞു.സമീപകാലത്ത് മധ്യനിരയില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന ബാറ്റ്സ്‍മാനാണ് കെ എല്‍ രാഹുല്‍.ന്യൂസിലൻഡിനെതിരായും ഓസീസിനെതിരായുമുള്ള ഏകദിന പരമ്പരകളിൽ മികച്ച പ്രകടനമായിരുനു രാഹുൽ കാഴ്ച്ചവെച്ചത്.വിക്കറ്റ് കീപ്പിങ്ങിൽ കൂടെ താരം തിളങ്ങിയതോടെ നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ അവിഭാജ്യ ഘടകം കൂടിയാണ് രാഹുൽ.അതെസമയം മധ്യനിരയില്‍ തരക്കേടില്ലാത്ത പ്രകടനമാണ് ശ്രേയസ് അയ്യരും പുറത്തെടുക്കുന്നത്. ഹാര്‍ദ്ദിക്ക് ആകട്ടെ ഏറെ നാളായി പരിക്കിനെ തുടര്‍ന്ന് ടീം ഇന്ത്യയ്ക്ക് പുറത്തായിരുന്നു. എന്നാൽ പരിക്ക് കഴിഞ്ഞുള്ള ആഭ്യന്ത്ര ക്രിക്കറ്റ് മത്സരങ്ങളിൽ മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്.