'ട്വന്റി 20 യില്‍ നിന്ന് കോലിയെ ഒഴിവാക്കിക്കൂടേ'; വിവാദ പരാമര്‍ശവുമായി കപില്‍ ദേവ്

Webdunia
ശനി, 9 ജൂലൈ 2022 (20:38 IST)
വിരാട് കോലിയെ ട്വന്റി 20 യില്‍ നിന്ന് ഒഴിവാക്കിക്കൂടേ എന്ന ചോദ്യവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ്. ടെസ്റ്റ് ടീമില്‍ നിന്ന് രവിചന്ദ്രന്‍ അശ്വിനെ ഒഴിവാക്കാമെങ്കില്‍ ട്വന്റി 20 ടീമില്‍ നിന്ന് വിരാട് കോലിയെ ഒഴിവാക്കിക്കൂടേ എന്ന് കപില്‍ ദേവ് ചോദിച്ചു. എബിപി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് കപില്‍ ദേവിന്റെ ചോദ്യം. 
 
കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിച്ച അശ്വിനെ ഈ മാസം ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റില്‍ നിന്ന് ഒഴിവാക്കാമെങ്കില്‍ എന്തുകൊണ്ട് അടുത്ത കാലത്തായി മോശം ഫോമിലുള്ള വിരാട് കോലിയെ ട്വന്റി 20 ടീമില്‍ നിന്ന് ഒഴിവാക്കിക്കൂടാ എന്നായിരുന്നു കപിലിന്റെ ചോദ്യം. മൂന്ന് വര്‍ഷമായി കോലി മോശം ഫോമിലാണ്. ഈ സാഹചര്യത്തില്‍ മറ്റ് താരങ്ങള്‍ക്കുള്ള അവസരം ഇല്ലാതാക്കുന്നത് നീതികേടാണെന്നും കപില്‍ പറഞ്ഞു. 
 
'ട്വന്റി 20-യില്‍ ആദ്യ ഇലവനില്‍ നിന്ന് കോലിയെ മാറ്റിനിര്‍ത്താന്‍ നിര്‍ബന്ധിതരായേക്കാവുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. ലോക ഒന്നാം നമ്പര്‍ ബൗളറായിരുന്ന അശ്വിനെ ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കാമെങ്കില്‍ ലോക ഒന്നാം നമ്പന്‍ ബാറ്ററെയും ഒഴിവാക്കാം. വര്‍ഷങ്ങളായി നമ്മള്‍ കണ്ടിട്ടുള്ള രീതിയിലല്ല കോലിയുടെ ഇപ്പോഴത്തെ പ്രകടനം. തന്റെ പ്രകടനത്തിലൂടെയാണ് അദ്ദേഹം പേരെടുത്തത്. എന്നാലിപ്പോള്‍ അദ്ദേഹം മികച്ച പ്രകടനം നടത്തുന്നില്ലെങ്കില്‍ നന്നായി കളിക്കുന്ന യുവതാരങ്ങളെ നിങ്ങള്‍ക്ക് ടീമിന് പുറത്തുനിര്‍ത്താന്‍ പറ്റില്ല.' കപില്‍ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article