ഇന്ത്യക്കെതിരെ കളിക്കുന്നത് എപ്പോഴും ആവേശം: വില്യംസൺ

Webdunia
ബുധന്‍, 19 മെയ് 2021 (20:45 IST)
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കരുത്തരായ ന്യൂസിലൻഡും ഇന്ത്യയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഐസിസി കിരീടമായതിനാൽ തന്നെ തീപ്പാറുന്ന പോരാട്ടമാകും ജൂൺ 18 മുതൽ ആരാധകരെ കാത്തിരിക്കുന്നത് എന്നത് ഉറപ്പാണ്. ഇംഗ്ലണ്ടിലാണ് കളി നടക്കുന്നതെന്നതും താരങ്ങളുടെ മികച്ച ഫോമും ന്യൂസിലൻഡിന് അനുകൂല ഘടകങ്ങളാണ്.
 
ഇപ്പോളിതാ മത്സരത്തിന് മുന്നോടിയായി ഇന്ത്യക്കെതിരെയുള്ള മത്സരങ്ങൾ എപ്പോഴും വലിയ ആവേശം നൽകുന്ന കാര്യമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ന്യൂസിലൻഡ് നായകൻ കെയ്‌ൻ വില്യംസൺ. ഞങ്ങൾ ഇന്ത്യക്കെതിരേ കളിച്ചപ്പോഴെല്ലാം അതെല്ലാം മനോഹരമായ വെല്ലുവിളികളായിരുന്നു. അതിനാല്‍ത്തന്നെ ഇന്ത്യക്കെതിരേ കളിക്കുക മനോഹരമായ കാര്യമാണ്. ഫൈനലിനായി വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്നു. വിജയിക്കുക എന്ന ലക്ഷ്യം മാത്രമാണ് മുന്നിലുള്ളത് വില്യംസൺ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article