Jhulan Goswami: ജുലൻ ഗോസ്വാമിയുടെ വിടവാങ്ങൽ: കണ്ണീരടക്കാനാവാതെ ഹർമൻ പ്രീത്( വീഡിയോ)

ഞായര്‍, 25 സെപ്‌റ്റംബര്‍ 2022 (11:01 IST)
ഇന്ത്യയുടെ ഇതിഹാസ പേസർ ജുലൻ ഗോസ്വാമിയ്ക്ക് വിജയത്തോടെ യാത്രയയപ്പ് നൽകി ഇന്ത്യൻ ടീം. അവസാന രാജ്യാന്തര മത്സരത്തിന് ഇറങ്ങിയ പേസർ ജുലൻ ഗോസ്വാമിക്ക് മത്സരത്തിന് തൊട്ടുമുൻപ് ടീമിലെ സഹതാരങ്ങൾ ആദരവർപ്പിച്ചു.
 
സഹതാരങ്ങളെ കെട്ടിപ്പിടിച്ചും ചിരിച്ചും ജുലൻ ഇന്ത്യൻ ജേഴ്സിയിലെ അവസാന നിമിഷങ്ങൾ ആസ്വദിച്ചു. ഈ സമയം ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻ പ്രീത് കണ്ണീരടക്കാൻ പ്രയാസപ്പെടുകയായിരുന്നു. തൻ്റെ അവസാന മത്സരത്തിൽ ടോസ് ഇടാനുള്ള അവസരം നൽകിയാണ് ഹർമൻ ജുലനോടുള്ള ആദരവ് പ്രകടമാക്കിയത്.
 

Harmanpreet Kaur in tears for Jhulan Goswami's last match #ENGvIND | #ThankYouJhulan pic.twitter.com/I8no7MhBSq

— Jhulan GOATswami (@Alyssa_Healy77) September 24, 2022
204 ഏകദിനവും 68 ടി20യും 12 ടെസ്റ്റും കളിച്ചാൺ ജുലൻ ഗോസ്വാമി തൻ്റെ 20 വർഷം നീണ്ട കരിയറിന് തിരശീലയിടുന്നത്. ഏകദിനത്തിൽ 253 വിക്കറ്റാണ് ജുലൻ വീഴ്ത്തിയത്. ഏകദിനത്തിൽ 200 വിക്കറ്റുകൾ വീഴ്ത്തിയ ഏക വനിതാ താരമാണ് ജുലൻ ഗോസ്വാമി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍