ജയ് ഷാ ഐസിസി ചെയർമാനായേക്കും, തിരെഞ്ഞെടുപ്പ് നടക്കുക നവംബറിൽ

അഭിറാം മനോഹർ
ബുധന്‍, 21 ഓഗസ്റ്റ് 2024 (11:48 IST)
ബിസിസിഐ സെക്രട്ടറിയായ ജയ് ഷാ പുതിയ ഐസിസി ചെയര്‍മാനായേക്കും. നിലവില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ് കൂടിയാണ് ജയ് ഷാ. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ജയ് ഷായെ ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തതായാണ് പുറത്തുവരുന്ന പുതിയ വിവരങ്ങള്‍. കഴിഞ്ഞ ജനുവരിയില്‍ ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ജയ് ഷായെ ഐസിസിയുടെ അടുത്ത ചെയര്‍മാനായി നാമനിര്‍ദേശം ചെയ്യാന്‍ തീരുമാനിച്ചിരുന്നു.
 
ഈ വര്‍ഷം നവംബറിലാണ് ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തെരെഞ്ഞെടുപ്പ് നടക്കുക. തെരെഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനവും ബിസിസിഐ സെക്രട്ടറി സ്ഥാനവും ജയ് ഷാ ഒഴിയും. ന്യൂസിലന്‍ഡിന്റെ ഗ്രെഗ് ബാര്‍ക്ലേയാണ് നിലവിലെ ഐസിസി പ്രസിഡന്റ്. 2020ലായിരുന്നു ഈ സ്ഥാനത്തേക്ക് ബാര്‍ക്ലേ തിരെഞ്ഞെടുക്കപ്പെട്ടത്.
 
2019ല്‍ തന്റെ മുപ്പത്തിയൊന്നാം വയസിലാണ് ജയ് ഷാ ബിസിസിഐ സെക്രട്ടറിയായി തിരെഞ്ഞെടുക്കപ്പെട്ടത്. 2009ല്‍ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗമായാണ് ജയ് ഷാ ക്രിക്കറ്റ് ഭരണരംഗത്ത് എത്തുന്നത്. 2013ല്‍ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയായി. ഈ കാലയളവിലാണ് നരേന്ദ്രമോദി സ്റ്റേഡിയത്തിന്റെ നിര്‍മാണം നടന്നത്. 2015ല്‍ ബിസിസിഐ ഫിനാന്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് കമ്മിറ്റി അംഗമായ ജയ് ഷാ 2019ലാണ് ബിസിസിഐ സെക്രട്ടറിയായത്. 2021ലാണ് ജയ് ഷാ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റായത്.

അനുബന്ധ വാര്‍ത്തകള്‍

Next Article