ഓസീസിനെതിരായ ബോർഡർ-ഗവാസ്കർ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുമ്ര തിരിച്ചെത്തുമെന്ന് റിപ്പോർട്ട്. പരമ്പരയിലെ അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങൾ ബുമ്ര കളിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ബുമ്ര ബൗളിംഗ് പരിശീലനം ആരംഭിച്ചെന്നും മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെ ഉണ്ടാകില്ലെന്ന് കരുതുന്നതായും ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.
ധരംശാലയിൽ മാർച്ച് ഒന്നിനാണ് ഇന്ത്യയും ഓസീസും തമ്മിലുള്ള മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. കഴിഞ്ഞ വർഷം ഇംഗ്ലണ്ട് പര്യടനത്തിനിടെയിലാണ് താരത്തിന് നടുവേദന അനുഭവപ്പെട്ടത്. ഇതിന് പിന്നാലെ നട്ടെല്ലിന് പരിക്ക് സ്ഥിരീകരിക്കപ്പെട്ട താരം വിൻഡീസ് പര്യടനം, ഏഷ്യാകപ്പ്,ടി20 ലോകകപ്പ് എന്നിവയിൽ കളിച്ചിരുന്നില്ല.