ടെസ്‌റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയില്‍ ദക്ഷിണാഫ്രിക്കയുടെ ഷോണ്‍ പൊള്ളോക്കിനെ ഇംഗ്ലണ്ട് പേസര്‍ ജയിംസ് ആന്‍ഡേഴ്സണ് മറികടന്നു. പൊള്ളോക്കിന്റെ 421 എന്ന റിക്കാര്‍ഡാണ് പാകിസ്ഥാനെതിരേയുള്ള മൂന്നാം ടെസ്‌റ്റില്‍ ആന്‍ഡേഴ്സണ്‍ മറികടന്നത്. ഇരുവരുടെയും സ്ട്രേക്ക് റേറ്റും ഏറെക്കുറെ സമാനമായത് ഏറെ പ്രത്യേകതയുള്ളതാണ്.
പൊള്ളോക്ക് 108 ടെസ്റ്റില്‍ 421 വിക്കറ്റ് വീഴ്ത്തിയപ്പോല്‍ 110 ടെസ്റിലാണ് ആന്‍ഡേഴ്സണ്‍ 424 നേടിയത്. ടെസ്റില്‍ 400 വിക്കറ്റ് നേടിയ എട്ടാമത്തെ ഫാസ്റ് ബൌളറാണ് ആന്‍ഡേഴ്സണ്‍. ഗ്ളെന്‍ മക്ഗ്രാത്ത് (563), കോട്നി വാല്‍ഷ് (519), കപില്‍ദേവ് (434), റിച്ചാര്‍ഡ് ഹാഡ്ലി (431) എന്നിവരാണ് ഇനി ആന്‍ഡേഴ്സണു മുന്നിലുള്ള ഫാസ്റ് ബൌളര്‍മാര്‍.