ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയുമായി യാതൊരു പ്രശ്‌നവും നിലനില്‍ക്കുന്നില്ലെന്ന് ഇംഗ്ലണ്ട് പേസര്‍ ജയിംസ് ആന്‍ഡേഴ്‌സണ്‍.
ഗ്രൌണ്ടില്‍ ഞങ്ങള്‍ രണ്ടു പേരും എതിരാളികളാണെങ്കിലും പരസ്‌പര ബഹുമാനത്തോടെ മാത്രമാണ് ഞങ്ങള്‍ പെരുമാറുന്നത്. ബാറ്റിംഗില്‍ വിരാട് ഒന്നാം സ്ഥാനത്താണെങ്കില്‍ ബോളിംഗില്‍ ഞാനാണ് നമ്പര്‍ വണ്‍ എന്നും ഇംഗ്ലീഷ് താരം പറഞ്ഞു.
ആദ്യ ടെസ്‌റ്റില്‍ കോഹ്‌ലി മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും എനിക്കെതിരെ 17 റണ്‍സ് മാത്രമാണ് നേടിയത്. ഇതിനിടെ പലതവണ അദ്ദേഹം പുറത്താകേണ്ടിയതുമായിരുന്നു. രണ്ടാം ടെസ്‌റ്റില്‍ ഇന്ത്യന്‍ ക്യാപ്‌റ്റനെതിരെ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കും. മികച്ച തന്ത്രങ്ങളുമായിട്ടാകും എത്തുകയെന്നും ആന്‍ഡേഴ്‌സണ്‍ വ്യക്തമാക്കി.
ഇംഗ്ലീഷ് ബോളര്‍മാര്‍ കോഹ്‌ലിക്കെതിരെ നല്ല രീതിയിലാണ് ബോള്‍ ചെയ്‌തത്. സ്ലിപ്പില്‍ പലതവണ കൈവിടുകയും ചെയ്‌തു. ഫീല്‍ഡിലെയും ബോളിംഗിലെയും പിഴവുകള്‍ നികത്തിയാകും ലോഡ്‌സില്‍ ഇംഗ്ലണ്ട് ഇറങ്ങുകയെന്നും ദ സണ്‍ ദിനപത്രത്തിന് നല്‍കിയ കോളത്തില്‍ ഇഗ്ലീഷ് ബോളര്‍ വ്യക്തമാക്കി.