ജയ്സ്വാളിന് 120 റൺസ് കൂടി നേടാനാവുമോ? കാത്തിരിക്കുന്നത് അവിസ്മരണീയമായ നേട്ടം

അഭിറാം മനോഹർ
ബുധന്‍, 28 ഫെബ്രുവരി 2024 (17:51 IST)
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ആരെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് യുവതാരമായ യശ്വസി ജയ്‌സ്വാള്‍ നടത്തുന്നത്. ഒരു ടെസ്റ്റ് ഇന്നിങ്ങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍,പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍, രണ്ട് ഇരട്ടസെഞ്ചുറികള്‍ തുടങ്ങി ഒട്ടേറെ നേട്ടങ്ങള്‍ ജയ്‌സ്വാള്‍ സ്വന്തമാക്കിയിട്ടുണ്ട്. ധരംശാലയില്‍ പരമ്പരയിലെ അഞ്ചാം ടെസ്റ്റ് നടക്കാനിരിക്കെ ഒരു ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യക്കാരന്‍ എന്ന റെക്കോര്‍ഡ് നേട്ടം കൂടി ജയ്‌സ്വാളിന്റെ മുന്നിലുണ്ട്.
 
ഇതുവരെ 4 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 655 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയിട്ടുള്ളത്. 1971ല്‍ വെസ്റ്റിന്‍ഡീസിനെതിരെ നാല് ടെസ്റ്റുകളില്‍ നിന്നും ഇന്ത്യന്‍ ഇതിഹാസതാരമായ സുനില്‍ ഗവാസ്‌കര്‍ 774 റണ്‍സ് നേടിയിട്ടുണ്ട്. ഈ റെക്കോര്‍ഡ് നേട്ടം തിരുത്താനുള്ള അവസരമാണ് ജയ്‌സ്വാളിന് മുന്നിലുള്ളത്. പരമ്പരയിലെ അവസാന ടെസ്റ്റില്‍ 2 ഇന്നിങ്ങ്‌സുകളില്‍ നിന്നുമായി 120 റണ്‍സാണ് റെക്കോര്‍ഡ് തിരുത്തുന്നതിന് ജയ്‌സ്വാളിന് ആവശ്യമുള്ളത്. നിലവിലെ ഫോമില്‍ ഇത് ജയ്‌സ്വാളിന് സാധിക്കുമെന്നാണ് ആരാധകരും കരുതുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article