ഓസ്ട്രേലിയയിൽ വെച്ച് തന്നെ താരം ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാകുകയും ചെയ്‌തിരുന്നു. കയ്യിലെ പരിക്കിൽ ജഡേജയ്‌ക്ക് ആറാഴ്‌ച്ചയെങ്കിലും വിശ്രമം വേണ്ടിവന്നേക്കുമെന്നാണ് റിപ്പോർട്ട്. ഇതോടെയാണ് നാല് മത്സരങ്ങളടങ്ങിയ ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പര താരത്തിന് നഷ്ടമാകുമെന്ന് ഉറപ്പായത്.