ഓസ്ട്രേലിയക്കെതിരെ പരമ്പര വിജയം ആഘോഷിക്കുന്ന ഇന്ത്യക്ക് മുന്നറിയിപ്പുമായി മുൻ ഇംഗ്ലണ്ട് സൂപ്പർതാരം കെവിൻ പീറ്റേഴ്‌സൺ. യഥാർഥത്തിൽ കരുത്തരായ ടീം ഏതാനും മാസങ്ങൾക്കുള്ളിൽ ഇന്ത്യയിൽ എത്തുമെന്നും നിങ്ങളുടെ മണ്ണിൽ വെച്ച് നിങ്ങൾക്ക് അവരെ തോൽപ്പിക്കേണ്ടതായുണ്ടെന്നുമാണ് പീറ്റേഴ്‌സൺ പറയുന്നത്.