പരുക്കേറ്റ ഇഷാന്ത് ശര്‍മ്മ ലോകകപ്പില്‍ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച നടന്ന പരിശീലന സെക്ഷനില്‍ ഫിറ്റ്‌നസ് തെളിയിക്കാന്‍ ഇശാന്തിന് കഴിഞ്ഞില്ലെന്നാണ് സൂചന. ഇഷാന്തിന് പകരം മോഹിത് ശര്‍മ്മ അവസാന ഇലവനില്‍ ഇടം നേടിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം പരുക്കില്‍ നിന്ന് മോചിതരായ രോഹിതും രവീന്ദ്ര ജഡേയും ഞായറാഴ്ച ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കുന്ന പരിശീലന മത്സരത്തില്‍ കളിച്ചേക്കും. ഭുവനേശ്വര്‍ കുമാറിന്റെ ഫിറ്റ്‌നസ് സംബന്ധിച്ച് ബിസിസിഐ ഇതുവരെ സ്ഥിരീകരണം നല്‍കിയിട്ടില്ല. ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലുമായി നടക്കുന്ന ലോകകപ്പ് ഫെബ്രുവരി 14ന് ആരംഭിക്കും. ഇന്ത്യയും പാകിസ്താനും തമ്മിലാണ് ഉദ്ഘാടന മത്സരം.