ശത്രുതയെല്ലാം കളിക്കളത്തിൽ മാത്രം, പോണ്ടിംഗ് ഇഷ്ട പരിശീലകനെന്ന് ഇഷാന്ത് ശർമ്മ

ബുധന്‍, 20 മെയ് 2020 (15:11 IST)
മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗിനെ കളിക്കളത്തിൽ ഏറെ ബുദ്ധിമുട്ടിച്ചിട്ടുള്ള ഇന്ത്യൻ ബൗളറാണ് ഇന്ത്യയുടെ ഇഷാന്ത് ശർമ്മ. 12 തവണ ഇരുവരും നേർക്കുനേർ വന്നപ്പോൾ അതിൽ ഏഴ് തവണയാണ് ഇഷാന്ത് പോണ്ടിങിന്റെ വിക്കറ്റ് സ്വന്തമാക്കിയത്. 2008 മുതൽ 2012ൽ പോണ്ടിങ് വിരമിക്കുന്നത് വരെ ആ പോര് തുടർന്നു.
 
എന്നാൽ കളിക്കളത്തിലെ ശത്രുത മാത്രമെ പോണ്ടിംഗുമായുള്ളുവെന്നാണ് ഇഷാന്ത് പറയുന്നത്.നിലവില്‍ ഐപിഎല്‍ ഫ്രാഞ്ചൈസിയായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പരിശീലകനാണ് പോണ്ടിംഗ്. ഇഷാന്താകട്ടെ ടീമിനായി കളിക്കുന്നുണ്ട്.ഏറെ രസകരമായ കാര്യം എന്താണെന്ന് വെച്ചാൽ ക്രിക്കറ്റ് കളിക്കളത്തിൽ ശത്രുതയിലായിരുന്ന പോണ്ടിംഗാണ് താൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച പരിശീലകനെന്നാണ് ഇഷാന്ത് പറയ്ഉന്നത്.കഴിഞ്ഞ സീസണിലാണ് താൻ ഐപിഎല്ലിൽ തിരിച്ചെത്തിയത്. ഒരു തുടക്കക്കാരനെ പോലെയാണ് എനിക്കപ്പോൾ തോന്നിയത്. എന്നാൽ പോണ്ടിംഗാണ് തന്റെ ആത്മവിശ്വാസം ഉയർത്തിയത് ഇഷാന്ത് പറഞ്ഞു.ടൂർണമെന്റിൽ ഇഷാന്ത് 13 വിക്കറ്റും നേടിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍