28 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലോര്‍ഡ്‍സില്‍ ഇന്ത്യക്ക് ജയമൊരുക്കിയത് ധോണിയുടെ കുശാഗ്രബുദ്ധിയാണെന്ന് പേസര്‍ ഇഷാന്ത് ശര്‍മ. കാത്തിരുന്ന ജയത്തിന് നിര്‍ണായക പങ്ക് വഹിച്ച താരമായ ഇഷാന്ത് ശര്‍മ തനിക്ക് അവകാശപ്പെട്ട ക്രഡിറ്റ് ക്യാപ്റ്റ്ന് നല്‍കിയത്.
കളിയുടെ അഞ്ചാം ദിവസം ഇരു ടീമുകള്‍ക്കും നിര്‍ണ്ണായകമായിരുന്നു. നാലാം ദിനത്തില്‍ ഇംഗളണ്ടിന്റെ നാല് വിക്കറ്റ് വീണതോടെ കളി വഴിത്തിരിവിലായി. എന്നാല്‍ അഞ്ചാം ദിനത്തില്‍ തുടക്കത്തില്‍ ഇംഗളീഷ് ടീം മികച്ച രീതിയില്‍ ബാറ്റ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഇംഗളീഷ് ബാറ്റ്സ്മാന്‍മാര്‍ക്കെതിരെ നല്ല പേസില്‍ ബൌണ്‍സര്‍ ഉപയോഗിക്കാനായിരുന്നു ധോണിയുടെ ഉപദേശിക്കുകയായിരുന്നുവെന്ന് ഇഷാന്ത് പറഞ്ഞു.
മുഴുവന്‍ സമയവും ടീമംഗങ്ങളെയെല്ലാം പ്രചോദിപ്പിക്കുകയായിരുന്നു അദ്ദേഹം. അതാണ് ടീമിന്റെ കൂട്ടായ ജയത്തിന് വഴിയൊരുക്കിയത്. ഞാന്‍ എറിഞ്ഞിട്ട ഇംഗ്ലീഷ് വിക്കറ്റുകളൊന്നും എനിക്ക് അവകാശപ്പെട്ടതല്ല അത് ധോണിയുടേതാണ്. എന്‍റെ ഉയരം മുതലെടുക്കാനും ബൌണ്‍സറുകള്‍ പരീക്ഷിക്കാനും ഉപദേശിച്ചത് അദ്ദേഹമാണെന്നും ഇഷാന്ത് വ്യക്തമാക്കി.