അവസരങ്ങൾ എങ്ങനെ മുതലാക്കാണം, സഞ്ജു ഇഷാനിൽ നിന്നും പഠിക്കുക തന്നെ വേണം, ലോകകപ്പിൽ രാഹുൽ പോലും സേഫ് അല്ല

Webdunia
ഞായര്‍, 3 സെപ്‌റ്റംബര്‍ 2023 (11:01 IST)
ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കാനിരിക്കെ ടീമിനെ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ച് ഇന്ത്യന്‍ താരം ഇഷാന്‍ കിഷന്‍. വെസ്റ്റിന്‍ഡീസിനെതിരായ ഏകദിനപരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍ തുടര്‍ച്ചയായ അര്‍ധസെഞ്ചുറികള്‍ നേടിയ താരം ഏഷ്യാകപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെയും അര്‍ധസെഞ്ചുറി കണ്ടെത്തിയിയിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുലിന്റെ അഭാവത്തില്‍ മധ്യനിരയിലെത്തിയ താരത്തിന്റെ പ്രകടനമായിരുന്നു വന്‍ തകര്‍ച്ചയില്‍ നിന്നും ടീമിനെ കരകയറ്റിയത്.
 
രോഹിത്തും ഗില്ലും കോലിയും ശ്രേയസ് അയ്യരും പരാജയപ്പെട്ട മത്സരത്തില്‍ നിര്‍ണായകമായ പ്രകടനം കാഴ്ചവെച്ച താരം മധ്യനിരയിലും ടീമിന് മുതല്‍ക്കൂട്ടാകുമെന്ന കൃത്യമായ വിവരമാണ് സെലക്ടര്‍മാര്‍ക്ക് നല്‍കിയിരിക്കുന്നത്. ഇതോടെ മലയാളി താരം സഞ്ജു സാംസണിനുണ്ടായിരുന്ന നേരിയ സാധ്യതയും ഇഷാന്‍ കിഷന്‍ ഇല്ലാതെയാക്കി. ഇന്നലെ മുന്‍നിര തകര്‍ന്നടിഞ്ഞ മത്സരത്തില്‍ 81 പന്തില്‍ 82 റണ്‍സാണ് താരം നേടിയത്. തന്റെ പതിവ് ഓപ്പണിംഗ് സ്ലോട്ടിലല്ല ഈ പ്രകടനമെന്നത് ഇന്നലത്തെ ഇന്നിംഗ്‌സിനെ വേറിട്ടുനിര്‍ത്തുന്നു.
 
ഇന്നലത്തെ പ്രകടനത്തോടെ മധ്യനിരയില്‍ ഇഷാന് മുകളില്‍ സഞ്ജുവിനുണ്ടായിരുന്ന മുന്‍തൂക്കമാണ് തകര്‍ന്നടിഞ്ഞത്. ഇതോടെ ഇഷാന്‍ ഓപ്പണിംഗില്‍ മാത്രമെ തിളങ്ങുകയുള്ളു എന്ന ധാരണയും തിരുത്തപ്പെട്ടു. ബാറ്റിംഗ് ഓര്‍ഡറില്‍ എവിടെ സ്ഥാനം ലഭിച്ചാലും കിട്ടുന്ന അവസരങ്ങള്‍ മുതലാക്കുന്നതില്‍ സഞ്ജു ഇഷാനില്‍ നിന്നും പഠിക്കണമെന്നാണ് ആരാധകരും അഭിപ്രായപ്പെടുന്നത്. മധ്യനിരയില്‍ ഇടം കയ്യന്‍ ബാറ്ററെന്ന മുന്‍തൂക്കവും ഇഷാന് ലഭിക്കുമ്പോള്‍ സഞ്ജുവിന്റെ സാധ്യതകള്‍ക്ക് മുന്നിലെ വാതില്‍ പൂര്‍ണ്ണമായും തന്നെ അടഞ്ഞിരിക്കുകയാണ്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article