ഐ പി എല്‍ വാതുവെയ്പ്പ് കേസില്‍ എന്‍.ശ്രീനിവാസന് സംരക്ഷിച്ച കളിക്കാരന് സുരേഷ് റൈന ?. 2010ല്‍ ശ്രീലങ്കന്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ടീമിന്റെ മാനേജര്‍ ആയിരുന്ന രഞ്ജിബ് ബിസ്വാള്‍ അന്ന് ടീമിലെ യുവതാരത്തിനൊപ്പം വാതുവെയ്പുകാരുമായി ബന്ധമുള്ള യുവതിയെ കണ്ടുവെന്നും. അതിനെക്കുറിച്ച് കളിക്കാരനെ വിളിച്ച് ചോദിച്ചെന്നും കളിക്കാരനെ താക്കീത് ചെയ്തുവെന്നും പറഞ്ഞിരുന്നു.
എന്നാല്‍ എന്‍ ശ്രീനിവാസനെയും അറിയിച്ചെങ്കിലും ബോര്‍ഡ് നടപടിയൊന്നും എടുത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ എന്നാല്‍ ബോര്‍ഡ് വാര്‍ത്ത തന്നെ നിഷേധിച്ചു. മുദുഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ 26ആം പേജില്‍ ബി.സി.സി.ഐയുടെ മുന്‍ പ്രസിഡന്റ് എന്‍.ശ്രീനിവാസന് ഒരു കളിക്കാരന്റെ വാതുവെയ്പ് ബന്ധത്തെക്കുറിച്ച് അറിമായിരുന്നിട്ടും മൗനം പാലിച്ചെന്ന് പറയുന്നു
ഇത് ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിലെ മുതിര്‍ന്ന കളിക്കാരില്‍ ഒരാളും ചെന്നൈ സൂപ്പര്‍ കിങ്സിന്റെ പ്രധാനതാരങ്ങളില്‍ ഒരാളാണെന്നും സൂചനകള്‍ ഉണ്ടായിരുന്നു.ഇന്നലെ ചെന്നൈയില്‍ ചേര്‍ന്ന ബി സി സി ഐ പ്രവര്‍ത്തകസമിതിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.