അക്സർ പട്ടേൽ ജഡേജയേക്കാൾ റേഞ്ചുള്ള താരം, ആരണ് കേമനെന്ന ചോദ്യത്തിന് പത്താൻ്റെ മറുപടി

തിങ്കള്‍, 13 ഫെബ്രുവരി 2023 (13:03 IST)
ഓസീസിനെതിരായ ബോർഡർ ഗവാസ്കർ ട്രോഫിയിൽ മികച്ച പ്രകടനമായിരുന്നു അക്സർ പട്ടേലും രവീന്ദ്ര ജഡേജയും നടത്തിയത്. മത്സരത്തിൽ ജഡേജ ബാറ്റ് കൊണ്ടും ബോളുകൊണ്ടും മികച്ചു നിന്നപ്പോൾ ബാറ്റിംഗ് പ്രകടനം കൊണ്ട് അക്സർ ഓസീസിനെ ഞെട്ടിച്ചു.
 
മത്സരത്തിൽ 84 റൺസാണ് അക്സർ പട്ടേൽ നേടിയത്. മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ ഇരുവരെയും വിലയിരുത്തുകയാണ് മുൻ ഇന്ത്യൻ താരമായ ഇർഫാൻ പത്താൻ. മൈതാനത്ത് വളരെ ഫ്രഷായാണ് അക്സറിനെ തോന്നുന്നത്. അയാൾ ഒരുപാട് ബാറ്റിംഗ് ആസ്വദിക്കുന്നുണ്ട്. ബാറ്ററെന്നെ നിലയിലുള്ള അവൻ്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
 
അയാൾക്ക് വളരെ വലിയ റേഞ്ചാണുള്ളത്. രവീന്ദ്ര ജഡേജയേക്കാൾ വലിയ റേഞ്ച് തന്നെയാണ് അക്സറിന് തന്നെയാണുള്ളത്. അക്സർ സ്ട്രെയിറ്റ് ഷോട്ടുകൾ കളിക്കുന്നു. കവർ ഡ്രൈവുകൾക്കൊപ്പം വമ്പൻ ഷോട്ടുകൾ കളിക്കുന്നു. ഫാസ്റ്റ് ബൗളർമാരെ വലിയ ആത്മവിശ്വാസത്തോടെയാണ് നേരിടുന്നത്. ഒപ്പം മികച്ച ബാറ്റിംഗ് ടെക്നിക്കും അക്സറിനുണ്ട്. ഇർഫാൻ പത്താൻ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍