ഐപിഎല്‍ വാതുവെപ്പ്: ബിസിസിഐയുടെ നിര്‍ണായക യോഗം ഇന്ന്

Webdunia
ഞായര്‍, 19 ജൂലൈ 2015 (11:44 IST)
വിവാദമായ ഐ പി എല്‍ വാതുവെപ്പ് കേസില്‍ സുപ്രീംകോടതിയുടെ വിധി വന്നതിനു ശേഷമുള്ള ബി സി സി ഐയുടെ യോഗം ഇന്ന്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകളെ രണ്ടു വര്‍ഷത്തേക്ക് സുപ്രീംകോടതി വിലക്കിയിരുന്നു.
 
ഈ സാഹചര്യത്തില്‍ ഇന്ന് ചേരുന്ന ബി സി സി ഐ യോഗം നിര്‍ണായകമാകും. രണ്ടു ടീമുകളെ വിലക്കിയ സാഹചര്യത്തില്‍ ഐ പി എല്ലില്‍ നിലവില്‍ ആറു ടീമുകള്‍ മാത്രമേ ഉള്ളൂ. ഈ പശ്ചാത്തലത്തില്‍ ഐ പി എല്ലില്‍ കൂടുതല്‍ ഫ്രാഞ്ചൈസികളെ ഉള്‍പ്പെടുത്തുന്ന കാര്യം ഇന്നു ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്.
 
നിലവില്‍ ഐ പി എല്ലില്‍ ഇടമില്ലാത്തെ കൊച്ചി ടസ്കേഴ്സ് ടീമിനെ പരിഗണിക്കുന്ന കാര്യവും ചര്‍ച്ച ചെയ്തേക്കും. അതേസമയം, ഇന്ന് നടക്കുന്ന യോഗത്തില്‍ ബി സി സി ഐ പ്രസിഡന്റ് ജഗ്‌മോഹന്‍ ഡാല്‍മിയ പങ്കെടുത്തേക്കില്ല എന്നാണ് സൂചന.