ഐപിഎല്‍ ഒത്തുകളി: ചോദ്യം ചെയ്യാന്‍ മുദ്ഗല്‍ ഇംഗ്ളണ്ടിലേക്ക്
ഐപിഎല്‍ ഒത്തുകളി അന്വേഷിക്കുന്ന റിട്ട. ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ ഇന്ത്യന്‍ താരങ്ങളെ ചോദ്യം ചെയ്യാന്‍ ഇംഗ്ളണ്ടിലേക്ക് പോകാന്‍ സാധ്യത. മുദ്ഗലിനൊപ്പം നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ഡപ്യൂട്ടി ഡിജിയും മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനുമായ ബിബി മിശ്രയും ഇംഗ്ളണ്ടിലേക്ക് പോകാന്‍ സാധ്യതയെന്നാണ് അറിയുന്നത്.
നാല് ദിവസം ലണ്ടനില്‍ തങ്ങുന്ന സംഘം ഇന്ത്യന്‍ കളിക്കാരെ നേരിട്ട് കണ്ട് ആവശ്യമായ തെളിവെടുക്കല്‍ നടത്തും. ഇന്ത്യ ഇംഗ്ളണ്ട് ഏകദിനം അടുത്ത തിങ്കളാഴ്ച ബ്രിസ്റ്റളിലാണ് നടക്കുക.
ഈ മാസം 27ന് സംഘം സുപ്രീംകോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്. പൂര്‍ണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു സമയം കൂടുതല്‍ ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്.