മുംബൈ സ്‌ഫോടനത്തില്‍ പഞ്ചാബ് തകര്‍ന്നു; കിംഗ്‌സിന് വീണ്ടും തോല്‍‌വി

ചൊവ്വ, 26 ഏപ്രില്‍ 2016 (09:42 IST)
ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് പരാജയവഴിയില്‍ തന്നെ. മുംബൈ ഇന്ത്യന്‍‌സ് ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിംഗ്സിന് 164 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. 26 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയുടെ തകര്‍പ്പന്‍ ബൌളിംഗാണ് മുംബൈ വിജയം സമ്മാനിച്ചത്.

മുംബൈയുടെ 190 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബിനായി ഗ്ലെന്‍ മാക്‍സ്‌വെല്‍ (56), ഷോണ്‍ മാര്‍ഷ് (45), ഡേവിഡ് മില്ലര്‍ (30*), മുരളി വിജയ് (19) എന്നിവര്‍ മികച്ച പ്രകടനം നടത്തിയെങ്കിലും മറ്റാര്‍ക്കും മികച്ച സ്‌കോര്‍ കണ്ടെത്താന്‍ കഴിയാതെ പോയത് പരാജയത്തിന് കാരണമായി.

പാര്‍ഥിവ് പട്ടേലിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ മികവിലാണ് മുംബൈ മികച്ച സ്‌കോര്‍ കണ്ടെത്തിയത്. പാര്‍ഥിവ് 58 പന്തില്‍നിന്ന് 81 റണ്‍സ് നേടിയപ്പോള്‍ റായിഡു 37 പന്തില്‍നിന്ന് 65 റണ്‍സ് അടിച്ചുകൂട്ടി. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 137 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക