ഗാംഗുലിക്ക് കോഹ്‌ലിയെ വേണ്ടാതായോ ?; രോഹിത്താണ് ബെസ്‌റ്റെന്ന് ദാദ- മുംബൈ താരത്തിനെ പുകഴ്‌ത്തി മുന്‍ ഇന്ത്യന്‍ നായകന്‍

ശനി, 7 മെയ് 2016 (15:23 IST)
ഐപിഎല്‍ ഒമ്പതാം പതിപ്പില്‍  റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‌ലി മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും ടീം പരാജയപ്പെടുന്നത് അദ്ദേഹത്തിന് സമ്മര്‍ദ്ദമാണ് സമ്മാനിക്കുന്നത്. മറുവശത്ത് ടീമിനെ വിജയതീരം കാണിക്കുന്നതില്‍ മുടുക്കുള്ളവനായി മുംബൈ ഇന്ത്യന്‍‌സ് നായകന്‍ രോഹിത് ശര്‍മ്മ മറുകയും ചെയ്‌തു.

ക്രിക്കറ്റ് പ്രേമികള്‍ കോഹ്‌ലിയെ പിന്തുണയ്‌ക്കുമ്പോള്‍ ന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി പറയുന്നത് രോഹിത്താണ് മിടുക്കനെന്നാണ്. ഈ സീസണില്‍ രോഹിത് ആണ് ഇത്തവണ എന്റെ മനംകീഴടക്കിയത്. ഒറ്റയ്ക്കാണ് രോഹിത് മുംബൈ ഇന്ത്യന്‍സിനെ ഇതുവരെ എത്തിച്ചതെന്നാണ് ദാദ പറയുന്നത്.

കോഹ്‌ലി മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്നുണ്ടെങ്കിലും മോശം ബോളിംഗാണ് ബാംഗലൂരിന് തിരിച്ചടിയാകുന്നത്. പരമ്പരയില്‍ അവരുടെ തിരിച്ചുവരവ് ഇനി ദുഷ്‌കരമാണ്. പൂനെയുടെ അവസ്ഥയും സമാനമാണ്. ഇനിയുള്ള എല്ലാ മത്സരങ്ങളിലും ജയിക്കണമെന്നും ഗാംഗുലി പറഞ്ഞു. ഇന്ത്യാ ടുഡെ ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് ദാദയുടെ പ്രതികരണം.

വെബ്ദുനിയ വായിക്കുക