ഐപിഎല്‍ ക്രിക്കറ്റിനായി കൂടുതല്‍ വിദേശതാരങ്ങള്‍ ഇന്ത്യയിലെത്തിയതോടെ ട്വന്‍റി20യില്‍ ഇന്ത്യക്കുണ്ടായിരുന്ന മേല്‍ക്കോയ്‌മ നഷ്‌ടമായെന്ന് ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ വിരാട് കൊഹ്‌ലി. ലോകത്തെ മികച്ച പല താരങ്ങളും കഴിഞ്ഞ 8-9 വര്‍ഷങ്ങളായി ഐപിഎല്ലിന്‍റെ ഭാഗമാണ്. ഇന്ത്യയിലെ സാഹചര്യങ്ങളെ കുറിച്ച് അതിനാല്‍ തന്നെ അവര്‍ക്ക് വളരെ നന്നായി അറിയും. വരാനിരിക്കുന്ന ട്വന്‍റി20 ലോകകപ്പ് ഇന്ത്യയില്‍ ആണ്. ഇന്ത്യന്‍ സാഹചര്യങ്ങള്‍ വിദേശ താരങ്ങള്‍ മനസിലാക്കി കഴിഞ്ഞുവെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു.
ഇന്ത്യന്‍ സാഹചര്യത്തിലെ എവിടെ ബോള്‍ ചെയ്യണമെന്നും പന്തിനെ എങ്ങനെ നേരിടണമെന്നും പലതാരങ്ങളും മനസിലാക്കി കഴിഞ്ഞു. മികച്ച പന്തുകളില്‍ എവിടെ കളിക്കണമെന്നും എത്തരത്തിലുള്ള ഷോട്ട് പുറത്തെടുക്കണമെന്നും എല്ലാ വിദേശ താരങ്ങള്‍ക്കും മനസിലായി കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ട്വന്‍റി20യില്‍ ഇന്ത്യക്കുണ്ടായിരുന്ന മേല്‍ക്കോയ്‌മ ഇല്ലാതായെന്നും കോഹ്‌ലി പറഞ്ഞു.