മുംബൈയുടെ കൂറ്റന്‍ സ്കോര്‍ മറികടക്കണമെങ്കില്‍ ചെന്നൈയ്ക്ക് വെടിക്കെട്ട് തുടക്കം അനിവാര്യമായിരുന്നു. എന്നാല്‍ ഡ്വയിന്‍ സ്മിത്ത്-മൈക് ഹസി സഖ്യത്തിന് വിക്കറ്റ് നഷ്ടപ്പെടുത്താതെ പിടിച്ചുനില്‍ക്കാന്‍മാത്രമെയായുള്ളു. അഞ്ചാം ഓവറില്‍ ഹസി(4) വീണശേഷം സ്മിത്തും (48 പന്തില്‍ 57) റെയ്നയും (19 പന്തില്‍ 28)ചേര്‍ന്ന് ഒത്തുപിടിച്ചുനോക്കിയെങ്കിലും മുബൈയുടെ റണ്‍മലകയറാന്‍ അതുമതിയാവുമായിരുന്നില്ല. ധോണിയുടെ അതിമാനുഷപ്രപകടനം കാത്തിരുന്ന ആരാധകരെ നിരാശരാക്കി ക്യാപ്റ്റന്‍ കൂള്‍ മലിംഗയുടെ യോര്‍ക്കറിന് മുന്നില്‍ തലകുനിക്കുകകൂടി ചെയ്തതോടെ ചെന്നൈയുടെ അവസാന പിടച്ചിലും നിലച്ചു. 13 പന്തില്‍ 18 റണ്‍സായിരുന്നു ധോണിയുടെ സംഭാവന. വാലറ്റത്ത് മോഹിത് ശര്‍മ(7 പന്തില്‍ 21) നടത്തിയ വെടിക്കെട്ട് ചെന്നൈയുടെ പരാജയഭാരം കുറച്ചു.
562 റണ്‍സുമായി സണ്‍റൈസേഴ്‌സ് നായകന്‍ ഡേവിഡ് വാര്‍ണര്‍ ഓറഞ്ച് ക്യാപ്പും 26 വിക്കറ്റുമായി ചെന്നൈ സൂപ്പര്‍കിങ്സിന്റെ ഡ്വെയ്ന്‍ ബ്രാവോ പര്‍പ്പിള്‍ ക്യാപ്പും സ്വന്തമാക്കി.