ആരാധകരെ ഞെട്ടിച്ച് ചെന്നൈ ടീം; തിരിച്ചുവരുന്നത് ധോണിയുടെ അടുപ്പക്കാരന്‍

Webdunia
വെള്ളി, 19 ജനുവരി 2018 (15:01 IST)
കോഴ വിവാദത്തിന്റെ വിലക്ക് നീങ്ങി ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പരിശീലകനായി സ്റ്റീഫണ്‍ ഫ്‌ളെമിംഗിനെ വീണ്ടും നിയമിച്ചു.

മുമ്പ് ടീമുമായി സഹകരിച്ചിരുന്നവരെ തിരിച്ചു കൊണ്ടുവരാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത് ടീമിന്റെ സിഇഒ കാഷി വിശ്വനാഥ് വ്യക്തമാക്കി.

മുന്‍ ക്യാപ്‌റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയേയും സുരേഷ് റെയ്‌നയേയും രവിചന്ദ്ര അശ്വിനേയും നിലനിര്‍ത്തിയ ചെന്നൈ മാനേജ്മെന്റ് മൈക്ക് ഹസിയെ ബാറ്റിംഗ് പരിശീലകനായും ലക്ഷമിപതി ബാലാജിയെ ബോളിംഗ് പരിശീലകനായും നിയമിച്ചിരുന്നു.  

ടീമിന്റെ നല്ല കാലത്ത് ഒപ്പമുണ്ടായിരുന്ന ഒഫീഷ്യലുകളെ തിരിച്ചു വിളിക്കാനാണ് ചെന്നൈ മാനേജ്‌മെന്റ് തീരുമാനിച്ചിരിക്കുന്നത്. ധോണി തന്നെയാകും ടീം ക്യാപ്‌റ്റന്‍ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ധോണിയുമായി അടുത്ത ബന്ധമുള്ള താരങ്ങളാണ് ഹസിയും ഫ്‌ളെമിംഗും.

അനുബന്ധ വാര്‍ത്തകള്‍

Next Article