ഐപിഎല്‍ വാതുവെയ്പ്പ്: അടുത്തമാസം റിപ്പോര്‍ട്ട് സമര്‍പ്പിക്കും
ഐപിഎല്‍ വാതുവെയ്പ്പ് കേസിലെ അന്തിമ റിപ്പോര്‍ട്ട് അടുത്തമാസം മൂന്നിന് സമര്‍പ്പിക്കും. വാതുവെയ്പ്പ് കേസ് അന്വേഷിച്ച ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ കമ്മിറ്റിയാണ് റിപ്പോര്‍ട്ട് സുപ്രീംകോടതി കോടതിയില്‍ സമര്‍പ്പിക്കുന്നത്. അതിനു ശേഷം അടുത്തമാസം പത്തിന് കേസ് സുപ്രീംകോടതി പരിഗണനയ്ക്ക് എടുക്കും.
ഐപിഎല്‍ വാതുവെയ്പ്പ് കെസിലെ അന്തിമ റിപ്പോര്‍ട്ട് തയാറാക്കും മുമ്പ് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ ധോണി, ഇന്ത്യന്‍താരം സുരേഷ് റെയ്ന എന്നിവരെ കഴിഞ്ഞ ദിവസം മുദ്ഗല്‍ കമ്മിറ്റി ചോദ്യം ചെയ്തിരുന്നു.
ബിസിസിഐ പ്രസിഡന്റായിരുന്ന എന്‍ ശ്രീനിവാസന്‍ ഉള്‍പ്പെടെയുള്ളവര്‍ കേസില്‍ പ്രതിപ്പട്ടികയിലുണ്ട്. വാതുവെയ്പ്പ് കേസുമായി ബന്ധപ്പെട്ട ടെലിഫോണ്‍ സംഭാഷണത്തിലെ ശബ്ദം ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉടമ ഗുരുനാഥന്‍ മെയ്യപ്പന്റേതാണെന്ന് വ്യക്തമായിട്ടുണ്ട്.