ഇന്ന് ജയിച്ചാല്‍ ഗുജറാത്ത് പ്ലേ ഓഫില്‍

തിങ്കള്‍, 15 മെയ് 2023 (16:45 IST)
ഗുജറാത്ത് ടൈറ്റന്‍സ് ഇന്ന് നിര്‍ണായക മത്സരത്തിന് ഇറങ്ങുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ രാത്രി 7.30 ന് ആരംഭിക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദാണ് ഗുജറാത്തിന് എതിരാളികള്‍. ഇന്ന് ജയിച്ചാല്‍ ഗുജറാത്തിന് പ്ലേ ഓഫ് ഉറപ്പിക്കാം. 
 
നിലവില്‍ 12 കളികളില്‍ നിന്ന് എട്ട് ജയത്തോടെ 16 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഗുജറാത്ത്. രണ്ട് കളികള്‍ കൂടിയാണ് ഗുജറാത്തിന് ശേഷിക്കുന്നത്. അതേസമയം, ഇന്ന് തോറ്റാല്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദ് പ്ലേ ഓഫ് കാണാതെ പുറത്താകും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍