Indian Squad for T20 Series against Australia: ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിനെ സൂര്യകുമാര്‍ നയിക്കും, സഞ്ജുവിന് ഇടമില്ല !

ചൊവ്വ, 21 നവം‌ബര്‍ 2023 (08:19 IST)
Indian Squad for T20 Series against Australia: ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാര്‍ യാദവ് ഇന്ത്യയെ നയിക്കും. ആദ്യ മൂന്ന് മത്സരങ്ങളില്‍ ഋതുരാജ് ഗെയ്ക്വാദും അവസാന രണ്ട് മത്സരങ്ങളില്‍ ശ്രേയസ് അയ്യരും ആയിരിക്കും ഉപനായകന്‍മാര്‍. മലയാളി താരം സഞ്ജു സാംസണ് ടീമില്‍ സ്ഥാനമില്ല. ഹാര്‍ദിക് പാണ്ഡ്യ പരുക്കില്‍ നിന്ന് പൂര്‍ണമായി മുക്തനാകാത്ത സാഹചര്യത്തിലാണ് സൂര്യകുമാര്‍ യാദവിനെ നായകനായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. 
 
നവംബര്‍ 23 മുതല്‍ ഡിസംബര്‍ മൂന്ന് വരെയുള്ള ദിവസങ്ങളിലായി അഞ്ച് ട്വന്റി 20 മത്സരങ്ങളാണ് പരമ്പരയില്‍ ഉള്ളത്. പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് വിശ്രമം അനുവദിച്ചിട്ടുണ്ട്. വി.വി.എസ്.ലക്ഷ്മണ്‍ ആയിരിക്കും പകരം പരിശീലക സ്ഥാനത്ത്. 
 
ഇന്ത്യന്‍ സ്‌ക്വാഡ്: സൂര്യകുമാര്‍ യാദവ്, ഋതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍, യഷസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, ശിവം ദുബെ, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, പ്രസിത് കൃഷ്ണ, ആവേശ് ഖാന്‍, മുകേഷ് കുമാര്‍ 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍