അമേരിക്കയിലും ധോണി തന്നെ നായകന്; കോഹ്ലിക്ക് ഇനിയും കാത്തിരിക്കേണ്ടി വരും - യുവരാജിനെ ഇന്ത്യക്ക് ഇനി വേണ്ട
വെള്ളി, 12 ഓഗസ്റ്റ് 2016 (20:51 IST)
വെസ്റ്റ് ഇന്‍ഡീസിനെതിരായി അമേരിക്കയില്‍ വച്ചു നടക്കുന്ന ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മഹേന്ദ്ര സിംഗ് ധോണി തന്നെ ടീമിനെ നയിക്കും. അതേസമയം, 14 അംഗ ടീമില്‍ മുതിര്‍ന്ന താരങ്ങളായ ഹര്ഭജന് സിംഗും യുവരാജ് സിംഗും ഇല്ല.
ചെയര്മാന് സന്ദീപ് പാട്ടീലിന്റെ നേതൃത്വത്തിലുള്ള സെലക്ഷന് കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്. ഈ മാസം 27, 28 തീയതികളില്‍ ഫ്ളോറിഡയിലെ സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജിയണല്‍ പാര്‍ക്കിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
അമേരിക്കയില്‍ ആദ്യമായാണ് ഇന്ത്യ ക്രിക്കറ്റ് മത്സരം കളിക്കുന്നത്. ടീം: എംഎസ് ധോണി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്, വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, ലോകേഷ് രാഹുല്‍, രവീന്ദ്ര ജഡേജ, രവിചന്ദ്ര അശ്വിന്, ജസ്പ്രീത് ബൂമ്ര, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, അമിത് മിശ്ര, സ്റ്റ്യുവര്‍ട്ട് ബ്രോഡ്.