മത്സരം ജയിപ്പിക്കാനറിയാവുന്നതു കൊണ്ടാണ് കുംബ്ലയെ പരിശീലകനാക്കിയത്: രവി ശാസ്‌ത്രിയെ തള്ളി സച്ചിന്‍ രംഗത്ത്
ബുധന്‍, 13 ജൂലൈ 2016 (13:13 IST)
മത്സരം ജയിപ്പിക്കാനറിയാവുന്നതു കൊണ്ടാണ് അനില്‍ കുംബ്ലയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി നിയമിച്ചതെന്ന് ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കർ. ഒരു ബോളർക്ക് എങ്ങനെ മാച്ച് വിന്നറാകാമെന്ന് ക്രിക്കറ്റ് ലോകത്തിനു കാട്ടിത്തന്ന മികച്ച കളിക്കാരനാണ് അദ്ദേഹമെന്നും സച്ചിന്‍ പറഞ്ഞു.
ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍ എന്ന നിലയില്‍ കുംബ്ലയ്ക്ക് വിജയിക്കാനും ടീം ഇന്ത്യക്ക് നേട്ടങ്ങള്‍ കൈവരിക്കാനും സാധിക്കും.
ഇന്ത്യൻ ക്രിക്കറ്റിന് നല്ല നിമിഷങ്ങൾ സമ്മാനിച്ച വ്യക്‌തിയാണ് രവി ശാസ്ത്രി. അദ്ദേഹം സമ്മാനിച്ച നേട്ടങ്ങള്‍ വിലപ്പെട്ടതാണെന്നും സച്ചിന്‍ വ്യക്തമാക്കി.
ഇന്ത്യന്‍ ക്രിക്കറ്റ് പരിശീലകനെ നിയമിച്ച ശേഷം വിവാങ്ങള്‍ ഉണ്ടായിരുന്നു. കുംബ്ലയെ നിയമിച്ചതാണ് രവി ശാസ്‌ത്രിയെ ചൊടിപ്പിച്ചത്. സച്ചിൻ, ഗാംഗുലി, ലക്ഷ്മൺ എന്നിവ് ചേർന്ന ക്രിക്കറ്റ് ഉപദേശക സമിതി നടത്തിയ അഭിമുഖത്തിന്റെ അടിസ്‌ഥാനത്തിലാണ് ബിസിസിഐ ഇന്ത്യൻ കോച്ചിനെ തെരഞ്ഞെടുത്തത്.
എന്നാല്‍, ഗാംഗുലിയാണ് തനിക്കെതിരെ പ്രവര്‍ത്തിച്ചതെന്നായിരുന്നു ശാസ്‌ത്രിയുടെ ആരോപണം. തുടര്‍ന്ന് വിവാദങ്ങള്‍ ആളിക്കത്തിയെങ്കിലും സച്ചിന്‍ ആരോപണങ്ങളില്‍ നിന്ന് ഒഴിവായി നിന്നിരുന്നു. തുടര്‍ന്നാണ് നയം വ്യക്തമാക്കി മാസ്റ്റർ ബ്ലാസ്റ്റർ രംഗത്തെത്തിയത്.