സിംബാബ്‌വെയ്ക്ക് എതിരായ ആദ്യ ട്വന്റി20യില്‍ ഇന്ത്യയ്ക്ക് ജയം

ശനി, 18 ജൂലൈ 2015 (08:20 IST)
സിംബാബ്‌വെയ്ക്ക് എതിരായ ആദ്യ ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം. 54 റണ്‍സിനാണ് ഇന്ത്യ സിംബാബ്‌വെയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 178 റണ്‍സ് നേടി. എന്നാല്‍, ഇത് പിന്തുടരാന്‍ സിംബാബ്‌വെയ്ക്ക് കഴിഞ്ഞില്ല. 20 ഓവറില്‍ 124 റണ്‍സ് എടുക്കാനേ സിംബാബ്‌വെയ്ക്ക് കഴിഞ്ഞുള്ളൂ.
 
20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്‌ടത്തിലായിരുന്നു ഇന്ത്യ 178 റണ്‍സ് നേടിയത്. എന്നാല്‍, നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 124 റണ്‍സ് മാത്രം നേടാനേ സിംബാബ്‌വെയ്ക്ക് കഴിഞ്ഞുള്ളൂ. ഇന്ത്യക്കു വേണ്ടി അക്സര്‍ പട്ടേല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
 
പുറത്താകാതെ 35 പന്തില്‍ 39 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പയാണ് ഇന്ത്യയുടെ ടോപ്സ്കോറര്‍. മുരളി വിജയ് 34ഉം ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ 33ഉം റണ്‍സെടുത്ത് പുറത്തായി. മനീഷ് പാണ്ഡെ 19 റണ്‍സെടുത്തു. സിംബാബ്‌വെയ്ക്ക് വേണ്ടി എംപോഫു മൂന്ന് വിക്കറ്റും ക്രെമര്‍ ഒരു വിക്കറ്റും വീഴ്ത്തി.
 
28 റണ്‍സെടുത്ത ഓപണര്‍ മസകട്സയാണ് സിംബാബ്‌വെയുടെ ടോപ് സ്കോറര്‍. ചിഭാഭ 27 പന്തില്‍ 23 റണ്‍സെടുത്തു. പിന്നീട് ഇറങ്ങിയ ആര്‍ക്കും 15 റണ്‍സിന് മുകളില്‍ റണ്‍സെടുക്കാന്‍ കഴിഞ്ഞില്ല. ഹര്‍ഭജന്‍ സിംഗ് രണ്ട് വിക്കറ്റും മോഹിത് ശര്‍മ ഒരു വിക്കറ്റും വീഴ്ത്തി. മലയാളി താരം സഞ്ജു സാംസണ്‍ അന്തിമ ഇലവനില്‍ ഉള്‍പ്പെട്ടില്ല.
 

വെബ്ദുനിയ വായിക്കുക