ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരന്പരയിലെ അവസാന ഏകദിനത്തില്‍ ഇംഗ്ലണ്ടിന് ആശ്വാസ വിജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 294 റണ്‍സ് മറികടക്കാനിറങ്ങിയ ഇന്ത്യ 253 റണ്‍സിന് പുറത്തായി. 41 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. മൂന്ന് മത്സരങ്ങള്‍ വിജയിച്ച് പരമ്പര ഇന്ത്യ നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു.
113 റണ്‍സ് അടിച്ചുകൂട്ടിയ ജോ റൂട്ടാണ് വെള്ളിയാഴ്ച ഇംഗ്ളണ്ടിന് മികച്ച സ്കോറിലേക്കെത്തിച്ചത്. 49 റണ്‍സെടുത്ത് ജോസ് ബട്ട്‌ലറും 46 റണ്‍സ് സംഭാവന ചെയ്ത് അലിസ്റ്റര്‍ കുക്കും ബെന്‍ സ്റ്റോക്സും(33) ഇംഗ്ലണ്ട് നിരയില്‍ തിളങ്ങി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ ഓപ്പണര്‍ രഹാന റണ്‍സൊന്നുമെടുക്കാതെ പുറത്തായി. 53 റണ്‍സെടുത്ത് അമ്പാട്ടി രായുഡുവും 68 പന്തില്‍ 87 റണ്‍സെടുത്ത രവീന്ദ്ര ജഡേജയും ടീമിന് വിജയപ്രതീക്ഷ നല്‍കിയെങ്കിലും മറ്റ് താരങ്ങള്‍ക്ക് അവസരത്തിനൊത്ത് തിളങ്ങാനായില്ല. ഇന്ത്യയുടെ സ്കോര്‍ 253 റണ്‍സില്‍ ഒതുങ്ങി.