ഇന്ത്യയില്‍ കളിക്കാന്‍ വിന്‍ഡീസിന് ബിസിസിഐ അഞ്ച് കോടി നല്‍കി

വ്യാഴം, 9 ഒക്‌ടോബര്‍ 2014 (10:23 IST)
കൊച്ചിയില്‍ നടന്ന ആദ്യ ഇന്ത്യ വെസ്‌റ്റ് ഇന്‍ഡീസ് ഏകദിനം കളിക്കാന്‍ വിന്‍ഡീസ് ടീമിന് ബിസിസിഐ പണം നല്‍കി. അഞ്ചു കോടി രൂപയോളമാണ് ബിസിസിഐ വിന്‍ഡീസ് ടീമിന് നല്‍കിയത്. എന്നാല്‍ ഈ കാര്യത്തില്‍ ബിസിസിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അഞ്ച് ഏകദിനങ്ങളും ഒരു കുട്ടി ക്രിക്കറ്റുമാണ് ഇന്ത്യയില്‍ വിന്‍ഡീസ് കളിക്കുന്നത്. കൊച്ചി ഏകദിനം കൂടാതെ മറ്റ് ഏകദിന കളികള്‍ക്കുമായുള്ള തുകയും നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. മുതിര്‍ന്ന താരങ്ങള്‍ക്ക് 25 ലക്ഷം രൂപ വരെയും ജൂനിയര്‍ താരങ്ങള്‍ക്ക് 18 ലക്ഷം മുതല്‍ 20 ലക്ഷം വരെയുമാണ് നല്‍കിയത്. ടീം ഒഫീഷ്യലുകള്‍ക്ക് 5 ലക്ഷം രൂപയും നല്‍കി.

ഇന്നലെ ശബളത്തെ കുടിശികയെ തുടര്‍ന്ന വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡുമായി കളിക്കാര്‍ ഇടഞ്ഞതിനെ തുടര്‍ന്നായിരുന്നു ബിസിസിഐ ഇടപെടല്‍ നടത്തിയത്. പിന്നീട് പണം ലഭിക്കുമെന്ന ഉറപ്പിനു ശേഷമാണ് വിന്‍ഡീസ് താരങ്ങള്‍ സ്റ്റേഡിയത്തിലെത്തിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക