വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ട്വന്റി - 20 ലോകകപ്പ് മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി ബോളിംഗ് തെരഞ്ഞെടുത്തു.
ക്രിക്കറ്റിനായി മാത്രം ഒരുക്കിയിരിക്കുന്ന അമേരിക്കയിലെ പിച്ചിന്റെ സ്വഭാവം വ്യക്തമാകാത്തതിനാലാണ് ധോണി ബോളിംഗ് തെരഞ്ഞെടുത്തത്. അതിനൊപ്പം റണ്‍സ് പിന്തുടരുന്നതില്‍ വിന്‍ഡീസ് കാണിക്കുന്ന മിടുക്കും ധോണിയെ ഈ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചു.