ഇന്ത്യ–വെസ്റ്റ് ഇൻഡീസ് നാലാം ടെസ്റ്റ്; രണ്ടാം ദിനവും ശക്തമായ മഴ തുടരുന്നു
ശനി, 20 ഓഗസ്റ്റ് 2016 (10:26 IST)
ഇന്ത്യ – വെസ്റ്റ് ഇൻഡീസ് നാലാം ടെസ്റ്റിന്റെ രണ്ടാം ദിനവും മഴയില്‍ കുതിര്‍ന്നു. ഒന്നാം ദിവസം 22 ഓവറായപ്പോഴേക്കും മഴമൂലം കളി നിർത്തിയിരുന്നു. എന്നാല്‍ ഇന്നലേയും ശക്തമായ മഴ തുടര്‍ന്നതിനാല്‍ ഒരുപന്തുപോലും എറിയാന്‍ സാധിച്ചില്ല.
വിൻഡീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 62 എന്ന നിലയിലാണ്. 32 റൺസെടുത്ത ക്രെയ്ഗ് ബ്രാത്‌വെയ്റ്റും നാലു റൺസെടുത്ത് മർലോൺ സാമുവൽസുമാണ് ക്രീസിൽ. ഇതിനോടകം തന്നെ പരമ്പര 2–0ന് ഇന്ത്യ സ്വന്തമാക്കിക്കഴിഞ്ഞു.