വെസ്‌റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 246 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ പൊരുതുന്നു. അവസാനവിവരം ലഭിക്കുമ്പോള്‍ 15 ഓവറില്‍ 3 വിക്കറ്റ് നഷ്‌ടത്തില്‍ 182 റണ്‍സെന്ന നിലയിലാണ്. കെ ആര്‍ രാഹുലുമാണ് (78*) മഹേന്ദ്ര സിംഗ് ധോണിയുമാണ് (13*) ക്രീസില്‍.
കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയുടെ തുടക്കം തണുപ്പനായിരുന്നു. ശിഖര്‍ ധവാന്റെ അഭാവത്തില്‍ അജിങ്ക്യാ രഹാനെയാണ് രോഹിത് ശര്‍മയ്‌ക്കൊപ്പം ക്രീസിലെത്തിയത്. വമ്പന്‍ ടോട്ടല്‍ പിന്തുടരേണ്ട ആവേശമൊന്നും കാണിക്കാതിരുന്ന ഇരുവരും തുടക്കം മെല്ലയാക്കി.
മൂന്നാം ഓവറില്‍ വമ്പന്‍ ഷോട്ടിന് ശ്രമിച്ച രഹാനയെ (7) ബ്രാവോ തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. ബൌണ്ടറി ലൈന് അരികിലായി ഡൈവ് ചെയ്‌താണ് ഡ്വയ്‌ന്‍ ബ്രാവോ ക്യാച്ച് സ്വന്തമാക്കിയത്. മികച്ച ഫീല്‍ഡിംഗിന്റെ ഫലമായിരുന്നു ആ ക്യാച്ച്.
മൂന്നാമനായി ക്രീസില്‍ എത്തിയ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയിലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. എന്നാല്‍ സ്‌കോര്‍ ഉയര്‍ത്താനുള്ള ആവേശത്തില്‍ അഞ്ചാം ഓവറില്‍ ബ്രാവോയുടെ പന്തില്‍ കീപ്പര്‍ക്ക് ക്യാച്ച് നല്‍കി കോഹ്‌ലി (16) പുറത്താകുകയായിരുന്നു.
പിന്നീടാണ് ഇന്ത്യയെ മാന്യമായ നിലയില്‍ എത്തിച്ച കൂട്ട് കെട്ടുണ്ടായത്. കെ ആര്‍ രാഹുലും രോഹിത്തും ചേര്‍ന്ന് ഇന്ത്യയെ ശക്തമായി മുന്നോട്ടു നയിക്കുകയായിരുന്നു. സിക്‍സറുകളും ഫോറുകളും ഒഴുകിയതോടെ സ്‌കോര്‍ ഉയരുകയും ചെയ്‌തു. ഇരുവരും ചേര്‍ന്ന് 89 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് ഉണ്ടാക്കിയത്. എന്നാല്‍ പൊള്ളാര്‍ഡ് എറിഞ്ഞ പതിനൊന്നാം ഒവറില്‍ വമ്പന്‍ ഷോട്ടിന് ശ്രമിച്ച രോഹിത്ത് (62) ചാള്‍സിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു.