ഇന്ത്യ– വെസ്റ്റിൻഡീസ് ആദ്യ ഏകദിനം മഴ മൂലം ഉപേക്ഷിച്ചു. മൂന്ന് തവണയാണ് മഴ കളി മുടക്കിയത്. ഇതോടെ മത്സരം ഉപേക്ഷിക്കാൻ അംപയർമാർ തീരുമാനിക്കുകയായിരുന്നു. കളി തുടങ്ങുമെന്ന് അറിയിച്ച സമയത്ത് കനത്ത മഴയായിരുന്നു. എന്നാൽ, മഴ മാറി നിന്നത് രണ്ട് മണിക്കൂറിനു ശേഷമാണ്. വൈകി തുടങ്ങിയ കളി അധികം സമയം നീണ്ടു നിന്നില്ല.
അൽപം കഴിഞ്ഞപ്പോൾ മഴ നിലച്ചു. പിന്നീടു 34 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ വിൻഡീസ് ഒരു വിക്കറ്റിന് 54 റൺസ് എടുത്ത് നിൽക്കവേ മഴ മൂലം കളി വീണ്ടും തടസപ്പെട്ടു. 4 റൺസെടുത്ത ക്രിസ് ഗെയ്‌ലിനെ കുൽദീപ് യാദവാണു പുറത്താക്കിയത്. വിരമിക്കലിനു മുന്നോടിയായുള്ള മത്സരമായതിനാൽ കൂറ്റനടി പ്രതീക്ഷിച്ച് ഇറങ്ങിയതായിരുന്നു ക്രിസ് ഗെയിൽ. പക്ഷേ, ഗെയിലിന്റെ സ്വപ്നങ്ങൾക്ക് ആദ്യദിനം തന്നെ തിരിച്ചടിയായിരിക്കുകയാണ്.