ഏഷ്യ കപ്പ് ടൂർണമെന്റിൽ ഇന്ത്യ പങ്കാളിയാകില്ല, കൈയ്യടിച്ച് ഇന്ത്യൻ ജനത

വ്യാഴം, 8 ഓഗസ്റ്റ് 2019 (18:54 IST)
അടുത്ത ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ പങ്കാളിയാകാനുള്ള സാധ്യതകൾ കുറവെന്ന് റിപ്പോർട്ട്. 
അടുത്ത വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി-20 ലോക കപ്പിനു ശേഷമായിരിക്കും ഏഷ്യാ കപ്പ് മത്സരം അരങ്ങേറുക. പാകിസ്ഥാനാണ് ആതിഥേയർ. മത്സരവേദിയായി പാകിസ്ഥാനെ തിരഞ്ഞെടുത്തതാണ് ഇന്ത്യയെ പുനർചിന്തയ്ക്ക് പാത്രമാക്കിയത്. 
 
പാകിസ്ഥാൻ മത്സരവേദി ആകണമെന്ന തീരുമാനം വന്നതോടെ ഇന്ത്യയ്ക്ക് ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുക മാത്രമാണ് മുന്നിലുളള മാര്‍ഗം. മത്സരത്തിന്റെ വേദി മാറ്റണം എന്ന ആവശ്യം ഇന്ത്യ ഉന്നയിച്ചിട്ടുണ്ടെങ്കിലും സംഘാടകരായ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഇതിനോട് അനുകൂല നിലപാടല്ല സ്വീകരിച്ചിരിക്കുന്നത്. അങ്ങനെയെങ്കിൽ കളി ബഹിഷ്കരിക്കാനേ ഇന്ത്യയ്ക്ക് സാധിക്കുകയുള്ളു. 
 
വേദി മാറ്റണമെന്ന ആവശ്യത്തെ പാകിസ്ഥാനും ശക്തമായി എതിര്‍ക്കാനാണ് സാധ്യത. നേരത്തെ ഈ വിഷയം പരിഗണനയില്‍ വന്നപ്പോള്‍ തന്നെ പാകിസ്ഥാന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. കശ്മീരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം അങ്ങേയറ്റം വഷളായിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതേസമയം, ഇന്ത്യൻ തീരുമാനത്തെ കൈയ്യടിച്ച് പാസാക്കിയിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍