ഇന്ത്യ റിസ്‌ക്ക് എടുക്കുമോ? പന്തിനെയു കാര്‍ത്തിക്കിനെയും ഒരുമിച്ച് ഇറക്കുന്നത് ആലോചനയില്‍; പാണ്ഡ്യ അഞ്ചാം ബൗളര്‍ !

Webdunia
വെള്ളി, 21 ഒക്‌ടോബര്‍ 2022 (11:48 IST)
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ റിസ്‌ക്ക് എടുക്കുമോ എന്നാണ് ആരാധകരുടെ ചോദ്യം. ബാറ്റിങ് കരുത്ത് വര്‍ധിപ്പിക്കാന്‍ വേണ്ടി കൃത്യം അഞ്ച് ബൗളര്‍മാരുമായി ഇറങ്ങുകയെന്ന വെല്ലുവിളി ഇന്ത്യ ഏറ്റെടുത്തേക്കുമെന്നാണ് സൂചന. അങ്ങനെ വന്നാല്‍ ദിനേശ് കാര്‍ത്തിക്കും റിഷഭ് പന്തും പ്ലേയിങ് ഇലവനില്‍ ഇടംപിടിക്കും. 
 
രണ്ട് പേസര്‍മാര്‍, രണ്ട് സ്പിന്നര്‍മാര്‍, ഒരു ഓള്‍റൗണ്ടര്‍ എന്ന ഓപ്ഷനായിരിക്കും പിന്നീട് ബൗളിങ്ങില്‍ പരീക്ഷിക്കുക. പേസര്‍മാരായി മുഹമ്മദ് ഷമിയും അര്‍ഷ്ദീപ് സിങ്ങും സ്പിന്നര്‍മാരായി രവിചന്ദ്രന്‍ അശ്വിനും അക്ഷര്‍ പട്ടേലും. ഓള്‍റൗണ്ടറായി ഹാര്‍ദിക് പാണ്ഡ്യയും. ഈ ഫോര്‍മാറ്റില്‍ കളത്തിലിറങ്ങാന്‍ ഇന്ത്യ തയ്യാറാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article