വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ ഫൈനല്‍; കപ്പുയര്‍ത്താന്‍ യുവരാജ് സിങ് !

രേണുക വേണു

ശനി, 13 ജൂലൈ 2024 (10:31 IST)
India vs Pakistan Final

വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് 2024 കലാശക്കൊട്ടിലേക്ക്. ഇന്ത്യന്‍ സമയം ഇന്ന് രാത്രി ഒന്‍പത് മുതല്‍ എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന ഫൈനലില്‍ യുവരാജ് സിങ് നയിക്കുന്ന ഇന്ത്യ ചാംപ്യന്‍സ് യൂനിസ് ഖാന്‍ നയിക്കുന്ന പാക്കിസ്ഥാന്‍ ചാംപ്യന്‍സിനെ നേരിടും. 
 
സെമി ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസ് ചാംപ്യന്‍സിനെ തോല്‍പ്പിച്ചാണ് പാക്കിസ്ഥാന്റെ ഫൈനല്‍ പ്രവേശനം. സെമിയില്‍ ഇന്ത്യ തോല്‍പ്പിച്ചത് ഓസ്‌ട്രേലിയന്‍ ചാംപ്യന്‍സിനെയാണ്. ദക്ഷിണാഫ്രിക്ക ചാംപ്യന്‍സ്, ഇംഗ്ലണ്ട് ചാംപ്യന്‍സ് എന്നിവരാണ് സെമി കാണാതെ പുറത്തായത്. 
 
സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്കിലും ഫാന്‍ കോഡ് ആപ്പിലും ഇന്ത്യ ചാംപ്യന്‍സ് vs പാക്കിസ്ഥാന്‍ ചാംപ്യന്‍സ് ഫൈനല്‍ മത്സരം തത്സമയം കാണാം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍