അതേസമയം, അഞ്ച് ബൗളര്‍മാരുമായാണ് ഇന്ത്യ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇറങ്ങുക. മൂന്ന് പേസ് ബൗളര്‍മാരും, രണ്ട് സ്പിന്നര്‍മാരും. ജസ്പ്രീത് ബുംറ, മൊഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ എന്നിവരായിരിക്കും പേസ് ആക്രമണത്തിനു ചുക്കാന്‍പിടിക്കുക. രവീന്ദ്ര ജഡേജയും ആര്‍.അശ്വിനും സ്പിന്നര്‍മാരായി ടീമില്‍ ഇടം നേടും.