ഹാമില്‍ട്ടണില്‍ ഇന്ത്യന്‍ ചീട്ട് കൊട്ടാരം തകര്‍ന്നു വീണു; ടീം കൂട്ടത്തകര്‍ച്ചയുടെ നാണക്കേടില്‍

Webdunia
വ്യാഴം, 31 ജനുവരി 2019 (09:16 IST)
ഇരുന്നൂറാം ഏകദിനത്തില്‍ ക്യാപ്‌റ്റന്റെ കുപ്പായം ലഭിച്ചിട്ടും രോഹിത് ശര്‍മ്മയ്‌ക്ക് വന്‍ തിരിച്ചടി. ന്യൂസിലന്‍ഡിന്റെ മികച്ച ബോളിംഗിനു മുന്നില്‍ ഇന്ത്യ കൂട്ടത്തകര്‍ച്ച നേരിടുകയാണ്. 23 ഓവറില്‍ 58/8 എന്ന  നിലയിലാണ് ടീം.

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയെ അഞ്ച് വിക്കറ്റെടുത്ത ട്രെന്റ് ബോള്‍ട്ടും മൂന്ന് വിക്കറ്റ് പിഴുത കോളിൻ ഡി ഡ്രാന്‍ഡ്‌ഹോമുമാണ് തകര്‍ത്തത്.

രോഹിത് ശർമ (ഏഴ്), ശിഖർ ധവാൻ (13), അമ്പാട്ടി റായുഡു (പൂജ്യം), ദിനേഷ് കാർത്തിക് (പൂജ്യം), അരങ്ങേറ്റ മൽസരം കളിക്കുന്ന ശുഭ്മാൻ ഗിൽ (9), കേദാർ ജാദവ് (1), ഹാര്‍ദ്ദിക് പാണ്ഡ്യ ( 16), ഭുവനേശ്വര്‍ കുമാര്‍ (1) എന്നിവരാണ് അതിവേഗം കൂടാരം കയറിയത്.

വിക്കറ്റ് തകര്‍ച്ച നേരിടുമ്പോള്‍ ക്രീസില്‍ നിലയുറപ്പിച്ച് ടീമിനെ സംരക്ഷിക്കുന്ന മഹേന്ദ്ര സിംഗ് ധോണിയുടെയും ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുടെയും അസാന്നിധ്യം തുറന്നു കാട്ടിയ ഇന്ത്യന്‍ ഇന്നിംഗ്‌സായിരുന്നു ഇന്നത്തേത്.

ആദ്യം മൂന്ന് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. അതേസമയം, അവശേഷിക്കുന്ന രണ്ട് ഏകദിനങ്ങളില്‍ ജയം നേടി മാനം കാക്കുകയാണ് ന്യൂസിലന്‍ഡിന്റെ ലക്ഷ്യം.

അനുബന്ധ വാര്‍ത്തകള്‍

Next Article