India vs England, Leeds Test Day 5: ഇന്ന് ക്ലൈമാക്‌സ്; ഇന്ത്യക്ക് ജയിക്കാന്‍ പത്ത് വിക്കറ്റ് വീഴ്ത്തണം, ഇംഗ്ലണ്ടിനു വേണ്ടത് 350 റണ്‍സ് (Live Scorecard)

രേണുക വേണു

ചൊവ്വ, 24 ജൂണ്‍ 2025 (08:49 IST)
India vs England 1st Test, Day 5 Live Updates

India vs England, Leeds Test Day 5: ലീഡ്‌സ് ടെസ്റ്റില്‍ ഇന്ന് ക്ലൈമാക്‌സ്. അഞ്ചാം ദിനമായ ഇന്ന് ആതിഥേയരായ ഇംഗ്ലണ്ടിനു ജയിക്കാന്‍ വേണ്ടത് 350 റണ്‍സ്, ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് 10 വിക്കറ്റുകള്‍ ! ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30 മുതലാണ് അഞ്ചാം ദിനം ആരംഭിക്കുക. 
 
രണ്ടാം ഇന്നിങ്‌സില്‍ 371 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ആതിഥേയര്‍ നാലാം ദിനം കളി അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സ് നേടിയിട്ടുണ്ട്. ഇന്ന് മഴ തടസമായില്ലെങ്കില്‍ 85 ഓവറെങ്കിലും കളി നടക്കാനാണ് സാധ്യത. അതിനുള്ളില്‍ ഇംഗ്ലണ്ട് 350 റണ്‍സ് അടിച്ചെടുക്കുമോ അതോ ഇന്ത്യ 10 വിക്കറ്റുകള്‍ വീഴ്ത്തുമോ? ട്വന്റി 20 മത്സരം പോലെ ലീഡ്‌സില്‍ തീപാറുമെന്ന് ഉറപ്പ്. 
 
ഒന്നാം ഇന്നിങ്‌സില്‍ ആറ് റണ്‍സ് ലീഡ് സ്വന്തമാക്കിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 364 നു ഓള്‍ഔട്ട് ആകുകയായിരുന്നു. കെ.എല്‍.രാഹുല്‍ (247 പന്തില്‍ 137), റിഷഭ് പന്ത് (140 പന്തില്‍ 118) എന്നിവര്‍ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്കായി സെഞ്ചുറി നേടി. കരുണ്‍ നായര്‍ (54 പന്തില്‍ 20), രവീന്ദ്ര ജഡേജ (40 പന്തില്‍ പുറത്താകാതെ 25), ശര്‍ദുല്‍ താക്കൂര്‍ (12 പന്തില്‍ നാല്), മുഹമ്മദ് സിറാജ് (പൂജ്യം), ജസ്പ്രിത് ബുംറ (പൂജ്യം), പ്രസിദ്ധ് കൃഷ്ണ (പൂജ്യം) എന്നിവര്‍ക്കൊന്നും കാര്യമായ സംഭാവനകള്‍ നല്‍കാന്‍ സാധിച്ചില്ല. 
 
രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനായി ബ്രണ്ടന്‍ കാഴ്‌സ്, ജോഷ് ടങ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഷോയ്ബ് ബാഷിറിനും ക്രിസ് വോക്‌സിനും ഓരോ വിക്കറ്റ്. 

09.00 AM: ഗവാസ്‌കറിന്റെ ആവശ്യം പന്ത് തള്ളി (വീഡിയോ)

ഗാലറിയില്‍ നിന്ന് ഇന്ത്യയുടെ മുന്‍താരം സുനില്‍ ഗവാസ്‌കര്‍ പന്തിനോടു തലകുത്തി മറിയാന്‍ ആവശ്യപ്പെട്ടു Watch Video Here

08.45 AM: 350 റണ്‍സ് പ്രതിരോധിക്കുന്നതില്‍ ഇന്ത്യക്ക് ആധിപത്യം ! 
 
നാലാം ഇന്നിങ്‌സില്‍ 350 റണ്‍സില്‍ അധികം പ്രതിരോധിക്കുന്നതില്‍ കണക്കുകള്‍ ഇന്ത്യക്ക് അനുകൂലമാണ്. 59 മത്സരങ്ങളില്‍ 42 എണ്ണത്തിലും ഇന്ത്യ 350+ വിജയലക്ഷ്യം ഉയര്‍ത്തി വിജയിച്ചിട്ടുണ്ട്. തോറ്റത് ഒരു മത്സരത്തില്‍ മാത്രം, 2022 ല്‍ ഇംഗ്ലണ്ടിനെതിരെ ! 16 മത്സരങ്ങള്‍ സമനിലയിലായി. ഇത്തവണ ഇന്ത്യക്ക് പ്രതിരോധിക്കാനുള്ളത് 371 റണ്‍സ് !
 
08.30 AM: സ്‌കോര്‍ കാര്‍ഡ് 
 
ഇന്ത്യ ഒന്നാം ഇന്നിങ്‌സ് - 471 നു ഓള്‍ഔട്ട് 
 
ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സ് - 465 നു ഓള്‍ഔട്ട് 
 
ഇന്ത്യ രണ്ടാം ഇന്നിങ്‌സ് - 364 നു ഓള്‍ഔട്ട് 
 
ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് - 21/0 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍